CMDRF

ഒന്നര ദിവസം രോ​ഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അന്വേഷിക്കാൻ നിർദേശം നൽകി ആരോ​ഗ്യ മന്ത്രി

ഒന്നര ദിവസം രോ​ഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അന്വേഷിക്കാൻ നിർദേശം നൽകി ആരോ​ഗ്യ മന്ത്രി
ഒന്നര ദിവസം രോ​ഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: അന്വേഷിക്കാൻ നിർദേശം നൽകി ആരോ​ഗ്യ മന്ത്രി

തിരുവനന്തപുരം: മെ‍ഡിക്കൽ കോളേജിന്റെ ഓപി ബ്ലോക്കിൽ രോഗി ലിഫ്റ്റില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടിക്ക് നിര്‍ദേശിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് മന്ത്രിയുടെ നിർദേശം. സിപിഐ തിരുമല ലോക്കല്‍ സെക്രട്ടറി തിരുമല രവീന്ദ്രൻ നായരാണ് ലിഫ്റ്റില്‍ ഒന്നര ദിവസം കുടുങ്ങിയത്.

ശനിയാഴ്ച രാവിലെ 11 മണിയോടെ നടുവേദനയുടെ ചികിത്സക്കായാണ് രവീന്ദ്രൻ നായർ മെ‍ഡിക്കൽ കോളേജിൽ എത്തിയത്. ഓർത്തോ ഓപിയിലെ 11 ആം നമ്പർ ലിഫ്റ്റിലായിരുന്നു രവീന്ദ്രൻ നായർ കയറിയത്. പെട്ടന്ന് നിന്ന ലിഫ്റ്റിൽ നിന്നും പല തവണ അലാറം അടിച്ചിട്ടും ആരും ശ്രദ്ധിച്ചില്ല. ഫോണ്‍ ലിഫ്റ്റില്‍ വീണ് പൊട്ടിയിരുന്നതിനാൽ ആരെയും വിളിക്കാനും സാധിച്ചില്ല, ലിഫ്റ്റിൽ കുടുങ്ങിയാൽ പുറത്തേക്ക് അറിയിക്കാനുളള അടക്കം സജീകരണങ്ങളൊന്നും ലിഫ്റ്റിൽ ഉണ്ടായിരുന്നില്ലെന്നും രവീന്ദ്രൻ പറഞ്ഞു. രവീന്ദ്രനെ കാണാതായതോടെ ബന്ധുക്കൾ ഇന്നലെ പൊലീസിൽ പരാതി നൽകിയിരുന്നു.

Top