CMDRF

അർജുന്റെ കുട്ടിയോട് ചോദ്യംചോദിച്ച സംഭവം; യൂട്യൂബ് ചാനലിനെതിരെ കേസ്

അർജുന്റെ കുട്ടിയോട് ചോദ്യംചോദിച്ച സംഭവം; യൂട്യൂബ് ചാനലിനെതിരെ കേസ്
അർജുന്റെ കുട്ടിയോട് ചോദ്യംചോദിച്ച സംഭവം; യൂട്യൂബ് ചാനലിനെതിരെ കേസ്

കോഴിക്കോട്: മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത യു ട്യൂബ് ചാനലിനെതിരെ ബാലാവകാശ കമ്മീഷൻ കേസെടുത്തു. അർജുന്റെ മകനോട് ചോദ്യങ്ങൾ ചോദിക്കുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്ത സംഭവത്തിലാണ് യൂട്യൂബ് ചാനലിന് എതിരെ ബാലവകാശ കമ്മീഷൻ കേസെടുത്തത്. പാലക്കാട് സ്വദേശിയായ സിനിൽ ദാസാണ് പരാതി നൽകിയത്. അവതാരക കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതിയിൽ പറയുന്നത്.

പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷിച്ചു റിപ്പോർട്ട്‌ നൽകാൻ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകി. ചാനൽ ഉടമക്ക് നാളെ നോട്ടീസ് നൽകും. അവതാരകയ്ക്കും ചാനലിനുമെതിരെ കേസെടുക്കണമെന്നുമായിരുന്നു ആവശ്യം. കുഞ്ഞിനെ ക്യാമറയ്ക്ക് മുന്നിലെത്തിച്ച് ചോദ്യങ്ങൾ ചോദിച്ച സംഭവത്തിൽ സമൂഹമാധ്യമങ്ങളിലടക്കം വലിയ തോതിലുള്ള വിമർശനമാണ് ഉയർന്നത്.

അതേസമയം, ഷിരൂരിലെ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിക്കാനൊരുങ്ങുന്നതിൽ പ്രതിഷേധിച്ച് കേരളം. തിരച്ചിൽ നിർത്തിയത് ദാർഭാ​ഗ്യകരമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. തിരച്ചിൽ തുടരണണെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് കത്ത് അയച്ചു. രക്ഷാപ്രവർത്തനങ്ങൾ തുടരാൻ നിർദ്ദേശങ്ങൾ നൽകാൻ അഭ്യര്‍ത്ഥിക്കുന്നുവെന്ന് മുഖ്യമന്ത്രി അയച്ച കത്തില്‍ പറയുന്നു.

Top