സൽമാൻ ഖാൻ്റെ വീടിന് നേരേ വെടിയുതിര്‍ത്ത സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

സൽമാൻ ഖാൻ്റെ വീടിന് നേരേ വെടിയുതിര്‍ത്ത സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
സൽമാൻ ഖാൻ്റെ വീടിന് നേരേ വെടിയുതിര്‍ത്ത സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

മുംബൈ: നടൻ സൽമാൻ ഖാന്റെ വീടിന് നേരേ വെടിവെപ്പ് നടത്തിയ കേസിൽ പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേരുടെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. നൂറിലധികം സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ച് മുംബൈ പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടുപേരുടെയും ദൃശ്യങ്ങൾ കണ്ടെടുത്തത്.

ഗുണ്ടാത്തലവനായ ലോറൻസ് ബിഷ്‌ണോയിയുടെ സംഘമാണ് സൽമാൻ ഖാന്റെ വസതിക്ക് നേരേ വെടിവെപ്പ് നടത്തിയതെന്നാണ് പ്രാഥമികവിവരം. സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൾ ബിഷ്‌ണോയിയും രംഗത്തെത്തിയിരുന്നു. ഇതൊരു ട്രെയിലറാണെന്നായിരുന്നു അൻമോൾ ബിഷ്‌ണോയി ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്. ഇത് ആദ്യത്തെയും അവസാനത്തെയും മുന്നറിയിപ്പാണെന്നും ഇതിനുശേഷം വെടിയുതിർക്കുന്നത് ആളില്ലാത്ത വീടുകളിലേക്കാവില്ലെന്നും കുറിപ്പിലുണ്ടായിരുന്നു.

അൻമോൾ ബിഷ്‌ണോയി നിലവിൽ കാനഡയിൽ ഒളിവിലാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയെ കൊലപ്പെടുത്തിയ കേസ് ഉൾപ്പെടെ 18-ഓളം ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. 2021-ൽ ജോധ്പുർ ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ അൻമോൾ കാനഡയിലേക്ക് കടന്നതായാണ് സൂചന. ബിഷ്‌ണോയി സംഘത്തിൽനിന്നുള്ള നിരന്തരമായ ഭീഷണിയെത്തുടർന്ന് സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറിയിലുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നത്.

Top