CMDRF

ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊന്ന സംഭവം; കൊലപാതകം കരുതിക്കൂട്ടിയെന്ന് റിമാന്റ് റിപ്പോര്‍ട്ട്

തൃശ്ശൂര്‍: ട്രെയിനില്‍ നിന്ന് ടിടിഇയെ തള്ളിയിട്ടു കൊന്ന സംഭവത്തില്‍ പ്രതി രജനീകാന്ത കരുതിക്കൂട്ടിയാണ് കൊലപാതകം നടത്തിയതെന്ന് റിമാന്റ് റിപ്പോര്‍ട്ട്. ടിടിഇ വിനോദിനെ കൊല്ലണമെന്ന ഉദ്ദേശത്തോടുകൂടി പിന്നില്‍ നിന്ന് തള്ളിയതായാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്.

റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ ചില ഇതര സംസ്ഥാന തൊഴിലാളികള്‍ യാത്ര ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്ത വിനോദുമായി ഇവര്‍ തര്‍ക്കത്തിലായി. വാതിലിന് അടുത്തുനിന്നിരുന്ന രജനീകാന്തയുമായി തര്‍ക്കം തുടരുന്നതിനിടെ ഇയാള്‍ വിനോദിനെ തള്ളിയിടുകയായിരുന്നു. കോച്ചിലെ മറ്റു യാത്രക്കാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് പ്രതി പാലക്കാട്ട് പിടിയിലായത്. സംഭവത്തില്‍ ഐപിസി 302 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രി എസ്11 കോച്ചില്‍വെച്ചാണ് സംഭവം നടന്നത്. എറണാകുളം സ്വദേശിയായ വിനോദ് ഈറോഡ് വരെയുള്ള ഡ്യൂട്ടിയിലാണ് കയറിയിരുന്നത്. ഡീസല്‍ ലോക്കോ ഷെഡിലെ ടെക്‌നീഷ്യനായിരുന്നു കെ വിനോദ്. പിന്നീട് 2 കൊല്ലം മുമ്പാണ് ഇദ്ദേഹത്തെ ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്ന് ടിടിഇ കേഡറിലേക്ക് മാറ്റിയത്.

Top