CMDRF

വഞ്ചിയൂര്‍ വീട്ടിലെത്തി സ്ത്രീയെ വെടിയുതിര്‍ത്ത സംഭവം; മുന്‍ വൈരാഗ്യമെന്ന് സൂചന

വഞ്ചിയൂര്‍ വീട്ടിലെത്തി സ്ത്രീയെ വെടിയുതിര്‍ത്ത സംഭവം; മുന്‍ വൈരാഗ്യമെന്ന് സൂചന
വഞ്ചിയൂര്‍ വീട്ടിലെത്തി സ്ത്രീയെ വെടിയുതിര്‍ത്ത സംഭവം; മുന്‍ വൈരാഗ്യമെന്ന് സൂചന

തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെത്തി യുവതിക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ഷിനിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. മൊഴിയില്‍ നിന്ന് പ്രതിയെ കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചെന്നാണ് വിവരം. അവധി ദിവസമായ ഇന്നലെ രാവിലെ വീട്ടില്‍ കയറിയാണ് യുവതിയെ എയര്‍ ഗണ്‍ ഉപയോഗിച്ച് വെടിവെച്ചത്. മുന്‍ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

ഷിനിയുമായോ ഭര്‍ത്താവുമായോ വെടിയുതിര്‍ത്ത സ്ത്രീക്ക് വൈരാഗ്യമുണ്ടാം എന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ അതിന് കാരണമെന്തെന്ന് അന്വേഷണ സംഘത്തിന് വ്യക്തതയില്ല. അക്രമിയായ സ്ത്രീയെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. ഷിനിയുടെ വീട്ടില്‍ എത്തിയ അക്രമിയുടെ സില്‍വ്വര്‍ കളര്‍ കാറിന്റെ നമ്പര്‍ വ്യാജമാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സി സി ടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ആക്രമണത്തിന് ശേഷം പ്രതി ചാക്ക ഭാഗത്തേക്ക് രക്ഷപ്പെട്ടതായാണ് വിവരം. കാറ് കേന്ദ്രീകരിച്ചാണ് നിലവില്‍ അന്വേഷണം പുരോ?ഗമിക്കുന്നത്.

Top