CMDRF

അക്വേറിയത്തിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

അക്വേറിയത്തിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ
അക്വേറിയത്തിൽ ഗൃഹനാഥൻ മരിച്ച സംഭവം കൊലപാതകം; രണ്ടുപേർ അറസ്റ്റിൽ

ആലപ്പുഴ: അക്വേറിയത്തിൽ ഗൃഹനാഥനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട്പേർ അറസ്റ്റിൽ. തോണ്ടൻകുളങ്ങര വാർഡ് കിളയാംപറമ്പ് വീട്ടിൽ മുഹമ്മദ് കുഞ്ഞിന്‍റെ മകൻ കബീറാണ് (52) മരിച്ചത്. അവലൂക്കുന്ന്​ കിഴക്കേടത്ത് വീട്ടിൽ കുഞ്ഞുമോൻ (57), ആര്യാട് സൗത്ത് 10ാം വാർഡിൽ മുരിക്കുലം വീട്ടിൽ നവാസ് (52) എന്നിവരാണ് അറസ്റ്റിലായത്.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് കൊലപാതകം നടന്നത്. തനിച്ച് താമസിക്കുന്ന കബീറിന്റെ വീട്ടിലിരുന്ന് മൂവരും മദ്യപിക്കാറുണ്ട്. കബീറിന്‍റെ ബൈക്ക് വിൽക്കാൻ മുൻകൂർ 2000 രൂപ വാങ്ങിയതെ ചൊല്ലി അന്ന് വാക്ക്തർക്കമുണ്ടായി. കബീറിനെ ഇരുവരും ചേർന്ന് തള്ളി. സമീപത്തെ അക്വേറിയത്തിൽ കബീർ ഇടതുവശം അടിച്ച് വീണു. ഈ ഭാഗത്ത് ആഴത്തിൽ മുറിവുണ്ടായി. ഇതിൽനിന്ന് ചോരവാർന്ന നിലയിൽ കിടക്കുന്ന വിവരം ഇരുവരും പൊലീസിനെ അറിയിച്ചു. ആശുപത്രിയിൽ എത്തിക്കാൻ പൊലീസ് ഇവരോട്​ പറഞ്ഞു.

Also Read: സഹോദരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരന് 123 വർഷം തടവ്

ജനറൽ ആശുപത്രിയിൽ ഇരുവരും ചേർന്ന് കബീറിനെ എത്തിച്ചെങ്കിലും മരിച്ചു. പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് മൃതദേഹം പോസ്റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് കുഞ്ഞുമോനെയും നവാസിനെയും കസ്റ്റഡിയിലെടുത്ത്​ ചോദ്യം ചെയ്തപ്പോളാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്.

Top