CMDRF

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ല!

ഈ നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കണമെന്നും എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ വിസ്‌ഫോടനത്തിന് നേരെ കണ്ണടയ്ക്കുന്നത് രാജ്യത്തിന് ഏറെ അപകടകരമാണെന്നും ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍

വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ല!
വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ല!

ടുത്തിടെയാണ് ചൈനയെ പിന്തള്ളി ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഘ്യയുള്ള രാജ്യമായി ഇന്ത്യ മാറിയത്. എന്നാൽ ഇത്തരത്തിൽ ഇന്ത്യാ രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന ജനസംഖ്യ അണുബോംബ് ഉണ്ടാക്കുന്ന പ്രത്യാഘാതത്തെക്കാള്‍ ചെറുതല്ല എന്ന് പ്രസ്താവിച്ചിരിക്കുകയാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍. ജയ്പൂരിലെ ബിര്‍ള ഓഡിറ്റോറിയത്തില്‍ വെച്ചു അന്താരാഷ്ട്ര സിഎ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇങ്ങനെ വർദ്ധിച്ചുവരുന്ന ജനസംഖ്യ ചിലയിടങ്ങളില്‍ തെരഞ്ഞെടുപ്പിനെ തന്നെ അപ്രസക്തമാക്കും വിധം ചിലരുടെ കോട്ടയാക്കി മാറ്റുന്നുവെന്ന വ്യാകുലതയും അദ്ദേഹം പങ്കുവെച്ചു.

Also Read: രത്തന്‍ ടാറ്റയെ അനുസ്മരിച്ച് നിത അംബാനി

ഈ നൂറ്റാണ്ട് ഇന്ത്യയുടേതായിരിക്കണമെന്നും എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ജനസംഖ്യ വിസ്‌ഫോടനത്തിന് നേരെ കണ്ണടയ്ക്കുന്നത് രാജ്യത്തിന് ഏറെ അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു. ജനസംഖ്യാ വിസ്‌ഫോടനം വെല്ലുവിളിയായി സ്വീകരിച്ച്‌ കൈകാര്യം ചെയ്തില്ലെങ്കില്‍ രാജ്യത്തിന് തന്നെ ദോഷം ചെയ്യുമെന്നും അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

Top