CMDRF

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് ഇന്നുമുതൽ

ബെംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നിനെ തുണക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് പൂനെയില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് ഇന്നുമുതൽ
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ടെസ്റ്റ് ഇന്നുമുതൽ

പൂനെ: ഇന്ത്യ-ന്യൂലിലന്‍ഡ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ന് പൂനെയില്‍ തുടക്കമാകും. ബെംഗളൂരവില്‍ നടന്ന ആദ്യ ടെസ്റ്റ് തോറ്റ ഇന്ത്യ രണ്ടാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ തിരിച്ചുവരാനാണ് ശ്രമിക്കുന്നത്. ബെംഗളൂരുവില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നിനെ തുണക്കുന്ന വേഗം കുറഞ്ഞ പിച്ചാണ് പൂനെയില്‍ ഒരുക്കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ഈ സാഹചര്യത്തില്‍ മൂന്ന് സ്പിന്നര്‍മാരെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയാകും ഇന്ത്യ ഇറങ്ങുക. ബാറ്റിംഗ് നിരയില്‍ ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തുമെന്ന് കോച്ച് ഗൗതം ഗംഭീര്‍ വ്യക്തമാക്കിയിരുന്നു. ആദ്യ ടെസ്റ്റിനിടെ പരിക്കേറ്റ റിഷഭ് പന്ത് കായികക്ഷമത വീണ്ടെടടുത്തുവെന്നും നാളെ കളിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.

വേഗവും ബൗണ്‍സും കുറഞ്ഞ പിച്ചായതിനാല്‍ നാലാം ഇന്നിംഗ്‌സ് ബാറ്റിംഗ് ദുഷ്‌കരമാകാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ ഇന്ന് ടോസ് നേടുന്നവര്‍ ബാറ്റിംഗ് തെരഞ്ഞെടുക്കാനുള്ള സാധ്യതയാണുള്ളത്. ഇന്ത്യന്‍ സമം രാവിലെ 9.30നാണ് മത്സരം തുടങ്ങുക.

Also Read: ‘ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണം’; ഒമര്‍ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രിയെ കാണും

ഇന്ത്യന്‍ ടീം: യശസ്വി ജയ്സ്വാള്‍, രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), വിരാട് കോലി, സര്‍ഫറാസ് ഖാന്‍, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ശുഭ്മാന്‍ ഗില്‍, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ആകാശ് ദീപ്, ധ്രുവ് ജൂറല്‍.

Top