ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറക്കത്തിലോ

ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറക്കത്തിലോ
ഇന്ത്യന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉറക്കത്തിലോ

പ്പോള്‍ ഇന്ത്യയില്‍ നിരവധി ഭക്ഷ്യ-ആരോഗ്യ വ്യവസായ അഴിമതികള്‍ പുറത്തുവരുന്നുണ്ട്, എന്നാല്‍ വിവിധ റിപ്പോര്‍ട്ടുകള്‍ പ്രകാരം അവര്‍ക്കെതിരെ ഒരു പ്രസ്താവനയോ നടപടിയോ നല്‍കാന്‍ എഫ് എസ് എസ് എ ഐ താല്‍പ്പര്യപ്പെടുന്നില്ലെന്നതാണ് വസ്തുത. ഇന്ത്യക്കാര്‍ അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ എഫ് എസ് എസ് എ ഐ യോട് ആവശ്യപ്പെടേണ്ടിയിരിക്കുന്നു. ഇന്ത്യയിലെ 70% പ്രോട്ടീന്‍ പൗഡറുകളും തെറ്റിദ്ധരിപ്പിക്കുന്നവയാണ്, 14% അഫ്‌ലാറ്റോക്‌സിന്‍ , 8% കീടനാശിനികള്‍ എന്നിവ ഇത്തരം പല ഉല്‍പന്നങ്ങളിലും അടങ്ങിയിട്ടുണ്ട്. നെസ്ലെ ഇന്ത്യയിലെ ബേബി ഫുഡില്‍ ക്രമാതീതമായ അളവില്‍ പഞ്ചസാര ചേര്‍ക്കുന്നു എന്ന് അടുത്തിടെ കണ്ടെത്തി, എന്നാല്‍ യൂറോപ്പിലും യുഎസ്എയിലും ഇത് ചേര്‍ക്കുന്നില്ല. ക്യാന്‍സറിന് കാരണമാകുന്ന കെമിക്കലുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോങ്കോംഗ്, സിംഗപ്പൂര്‍ എന്നിവിടങ്ങളില്‍ എം ഡി എച്, എവറസ്റ്റ് സ്പൈസസ് എന്നീ ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ നിരോധിച്ചു. ഇവ രണ്ടിലും എഥിലീന്‍ ഓക്‌സൈഡ് സംയുക്തം കാണപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

ചുരുക്കത്തില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ നല്ല ശതമാനം ആളുകളും ഇത്തരം പ്രോട്ടീന്‍ പൗഡര്‍ ഉപയോഗിക്കുന്നു , അതുപോലെ നവജാത ശിശുകള്‍ക്ക് സെറിലാക്ക് നല്‍കുന്നു. എം ഡി എച്, എവറസ്റ്റ് സ്പൈസസ് എന്നീ ബ്രാന്‍ഡുകള്‍ക്ക് ഇന്ത്യയില്‍ 50% വിപണി വിഹിതമാണുള്ളത്. ഇത്തരം കാര്യങ്ങള്‍ ഇന്ത്യയില്‍ നടക്കുമ്പോള്‍ എഫ് എസ് എസ് എ ഐ എവിടെയാണ്? എന്തുകൊണ്ടാണ് ഇത്തരം ബ്രാന്‍ഡുകള്‍ക്കെതിരെ അന്വേഷണം നടത്താത്തതും ഇന്ത്യയുടെ ആരോഗ്യ നിലവാരം പുലര്‍ത്താത്തതും, എഫ് എസ് എസ് എ ഐ 3 കേസുകളിലും പ്രസ്താവനകളോ നടപടികളോ നല്‍കിയിട്ടില്ലെന്ന് ആരോപിക്കപ്പെടുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നിരവധി ഭക്ഷ്യഉല്‍പ്പന്നങ്ങളിലെ അഴിമതികളും ക്രമക്കേടുകളും പുറത്തുവരുന്നുണ്ട്. പ്രമുഖ ബ്രാന്‍ഡായ ഹോര്‍ലിക്‌സില്‍ നിന്നും ഹെല്‍ത്ത് ഡ്രിങ്ക് എന്ന തെറ്റിദ്ധരിപ്പിക്കുന്ന ലേബല്‍ ഒഴിവാക്കണമെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Top