ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ഈ സ്മാർട്ട്ഫോണുകൾ ബിഎംഡബ്ല്യു ഡിസൈൻ വർക്കുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്

ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു
ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷൻ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

ൻഫിനിക്സ് നോട്ട് 40 സീരീസ് സ്മാർട്ട്ഫോണുകളുടെ പുതിയ വേർഷൻ ലോഞ്ച് ചെയ്തു. പുതുതായി പുറത്തിറക്കിയ ഇൻഫിനിക്‌സ് നോട്ട് 40 സീരീസ് റേസിംഗ് എഡിഷനിൽ നോട്ട് 40 പ്രോയും നോട്ട് 40 പ്രോ+ ഉം ഉൾപ്പെടുന്നു. ഈ സ്മാർട്ട്ഫോണുകൾ ബിഎംഡബ്ല്യു ഡിസൈൻ വർക്കുമായി സഹകരിച്ചാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ എഫ്1 പ്രചോദിതമായ ഡിസൈൻ ഫീച്ചർ ചെയ്യുന്നു. യഥാർത്ഥ മോഡലുകളുടെ അതേ സ്പെസിഫിക്കേഷനുകൾ ഈ റേസിംഗ് എഡിഷൻ ഡിവൈസുകൾക്കും ലഭ്യമാണ്.

കൂടാതെ മീഡിയടെക് ഡൈമെൻസിറ്റി 7020 ചിപ്‌സെറ്റ്, 108 എംപി ക്യാമറ, 100W വയർഡ് ചാർജിംഗ്, 20W വയർലെസ് ചാർജിംഗ് എന്നിവയും മറ്റും പ്രധാന സവിശേഷതകൾ ആണ്. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷൻ, ഇൻഫിനിക്‌സ് നോട്ട് 40 പ്രോ+ റേസിംഗ് എഡിഷൻ ഇന്ത്യൻ വില: ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷൻ്റെ വില 15,999 രൂപ ആണ്. ഇത് 8 ജിബി+256 ജിബി റാമിലും സ്റ്റോറേജ് മോഡലിലും വരുന്നു. നോട്ട് 40 പ്രോ+ റേസിംഗ് എഡിഷൻ്റെ വില 18,999 രൂപയാണ്. ഇത് 12 ജിബി+256 ജിബി കോൺഫിഗറേഷനിൽ ലഭ്യമാകും.

Infinix Note 40 Pro

ഈ ഡിവൈസുകൾക്ക് ബാങ്ക് കിഴിവുകളും ലഭ്യമാകും. എന്നാൽ അതിനെ കുറിച്ച് സ്മാർട്ട്ഫോൺ നിർമ്മാതാവ് ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. ഇൻഫിനിക്‌സ് നോട്ട് 40 പ്രോ റേസിംഗ് എഡിഷനും നോട്ട് 40 പ്രോ+ റേസിംഗ് എഡിഷനും ഓഗസ്റ്റ് 26 മുതൽ ഫ്ലിപ്പ്കാർട്ടിൽ ലഭ്യമാകും. രണ്ടും 6.78-ഇഞ്ച് ഫുൾ-എച്ച്‌ഡി+ (1,080×2,436 പിക്‌സൽ) കെർവേഡ്‌ LTPS അമോലെഡ് സ്‌ക്രീനിൽ 120Hz റിഫ്രഷ് റേറ്റും 1,300 nits വരെ പീക്ക് ബ്രൈറ്റ്നസ്സും ആണ് ഉള്ളത്. 12 ജിബി LPDDR4X റാം, 256 ജിബി UFS 2.2 ഇൻബിൽറ്റ് സ്റ്റോറേജ് എന്നിവയ്‌ക്കൊപ്പം മീഡിയടെക് ഡൈമെൻസിറ്റി 7200 SoC ആണ് ഹാൻഡ്‌സെറ്റുകൾ നൽകുന്നത്. മെച്ചപ്പെട്ട തെർമൽ മാനേജ്‌മെൻ്റിനായി 11 ലെയർ ഹീറ്റ് ഡിസ്‌സിപ്പേഷൻ മെറ്റീരിയലുള്ള VC കൂളിംഗ് ടെക്‌നോളജി 2.0 എന്നിവയും അവ അവതരിപ്പിക്കുന്നു. ക്യാമറ സജ്ജീകരണത്തിൽ 108 മെഗാപിക്സൽ മെയിൻ ക്യാമറയും രണ്ട് വ്യക്തമാക്കാത്ത 2 മെഗാപിക്സൽ സെൻസറുകളും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, 32 മെഗാപിക്സലിൻ്റെ ഫ്രണ്ട് ക്യാമറയുണ്ട്.

Also Read: കാസ്റ്റിങ് കൗച്ച് ഉണ്ടെന്ന വെളിപ്പെടുത്തലുമായി ജൂനിയ‍ർ ആർട്ടിസ്റ്റ്

JBL ട്യൂൺ ചെയ്ത ഡ്യുവൽ സ്പീക്കറുകളും 5G, 4G LTE, Wi-Fi, ബ്ലൂടൂത്ത്, GPS, NFC, യുഎസ്ബി ടൈപ്പ്-സി പോർട്ട് എന്നിവയ്ക്ക് ഉള്ള പിന്തുണയും ഈ ഹാൻഡ്‌സെറ്റുകളിൽ ലഭ്യമാണ്. രണ്ട് റേസിംഗ് എഡിഷൻ മോഡലുകൾക്കും പൊടിക്കും സ്പ്ലാഷ് പ്രതിരോധത്തിനും IP53 റേറ്റിംഗ് ഉണ്ട്.

Top