ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിച്ചു; അമല പോള്‍

വളരെ ഡിസ്റ്റര്‍ബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിച്ചു; അമല പോള്‍
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിച്ചു; അമല പോള്‍

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവരാന്‍ ഡബ്ല്യുസിസി വളരെ ശക്തമായി നിന്നുവെന്ന് നടി അമല പോള്‍. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഞെട്ടിച്ചു. സംഘടനകളുടെ മുന്‍പന്തിയില്‍ സ്ത്രീകള്‍ ഉണ്ടാകണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ നിയമപരമായ നടപടി ഉണ്ടാകണമെന്നും താരം ആവശ്യപ്പെട്ടു.

അമല പോളിന്റെ വാക്കുകള്‍

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നതില്‍ ഞാനും ഷോക്ക്ഡ് ആണ്. വളരെ ഡിസ്റ്റര്‍ബിങ് ആയ കാര്യങ്ങളാണ് പുറത്തുവന്നത്. ഇതിന് വേണ്ട പ്രാധാന്യം കിട്ടണം. നിയമപരമായ നടപടി ഉണ്ടാകണം. ഡബ്ല്യുസിസി വളരെ ശക്തമായി നിന്നു. അവരതിനായി പ്രയത്‌നിച്ചു. സ്ത്രീകള്‍ തന്നെ മുന്നോട്ടുവരണം. സംഘടനകളില്‍ സ്ത്രീകള്‍ മുന്‍പന്തിയിലുണ്ടാകണം.

Top