മനാമ: സാംസ്‌കാരികതയുടെയും സംഗീതത്തിന്റെയും സര്‍ഗാത്മകതയുടെയും കേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ പ്രശസ്തി വര്‍ധിപ്പിക്കുകയാണ്. ഈജിപ്ഷ്യന്‍ ഓപറ ഗായിക ഫാത്മ സെയ്ദിന്റെയും നാദര്‍ അബ്ബാസിയുടെ നേതൃത്വത്തിലുള്ള കെയ്റോ ഓപറ ഓര്‍ക്കസ്ട്രയുടെയും പ്രകടനത്തോടെയാണ് ഫെസ്റ്റിവല്‍ തുടങ്ങിയത്. 33ാമത് ബഹ്റൈന്‍ ഇന്റര്‍നാഷണൽ മ്യൂസിക് ഫെസ്റ്റിവലിന് ബഹ്റൈന്‍ നാഷനല്‍ തീയേറ്ററിലാണ് തുടക്കമിട്ടത്. വാര്‍ത്താവിതരണ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നോയ്മി, യുവജന, കായിക കാര്യ മന്ത്രി റവാന്‍ ബിന്‍ത് നജീബ് തൗഫീഖി, ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്‍ഡ് ആന്റിക്വിറ്റീസ് പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 24 വരെ ബഹ്റൈനിലെ വിവിധ വേദികളില്‍ സംഗീത പ്രകടനങ്ങള്‍ നടക്കും
പ്രാദേശിക, അന്തര്‍ദേശീയ കലാകാരന്മാരുടെ വൈവിധ്യമാര്‍ന്ന സംഗീത പ്രകടനങ്ങളിലൂടെ ബഹ്റൈനിന്റെ സാംസ്‌കാരിക പദവി പ്രോത്സാഹിപ്പിക്കുന്നതില്‍ ഫെസ്റ്റിവലിന് നിര്‍ണായക പങ്കുണ്ടെന്ന് ശൈഖ് ഖലീഫ ബിന്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫ ചൂണ്ടിക്കാട്ടി.
സമാപന പരിപാടിയായി ബഹ്റൈന്‍ നാഷണൽ തീയേറ്ററില്‍ ബഹ്റൈന്‍ ഫില്‍ഹാര്‍മോണിക് ഓര്‍ക്കസ്ട്രയുടെ രണ്ട് പ്രകടനങ്ങള്‍ അരങ്ങേറും. ബഹ്റൈന്‍ മ്യൂസിക് ബാന്‍ഡിനൊപ്പം മുഹമ്മദ് അബ്ദുല്‍റഹീമും മുബാറക് നജെം, യാ നജ്മത്ത് സുഹൈലും, മാസ്‌ട്രോ സെയാദ് സൈമാനും പരിപാടിക്ക് നേതൃത്വം നല്‍കും.കള്‍ചറല്‍ ഹാളില്‍ ഫ്രാന്‍സ്, ഇറ്റലി, ചൈന, കൊറിയ, ജര്‍മനി എന്നീ രാജ്യങ്ങളുടെ എംബസികളുമായി സഹകരിച്ച് സംഗീത പരിപാടികളുണ്ട്. ഒക്ടോബര്‍ മൂന്നിന് ജര്‍മനിയുടെ സോള്‍ ട്രിയോയും നൂര്‍ അല്‍ ഖാസിമിന്റെ പ്രത്യേക പ്രകടനവും നടക്കും.ഒക്ടോബര്‍ ആറിന് ഫില്‍ഹാര്‍മോണിക്ക ഡെല്‍ മെഡിറ്ററേനിയോ, ഒക്ടോബര്‍ എട്ടിന് കൊറിയന്‍ നാടോടി സംഗീതം, 11ന് ചൈനയില്‍ നിന്നുള്ള മെലഡീസ് എന്നിവ നടക്കും.ഒക്ടോബര്‍ അഞ്ചിന് ദാര്‍ അല്‍ മുഹറഖില്‍ ഖലാലി ഫോക്ക് ആര്‍ട്സ് ബാന്‍ഡും ഏഴിന് ദാര്‍ ബിന്‍ ഹര്‍ബനില്‍ ഡാര്‍ ബിന്‍ ഹര്‍ബന്‍ ബാന്‍ഡും പരിപാടി അവതരിപ്പിക്കും.