നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

പോത്തന്‍കോടുള്ള അയിരൂപ്പാറ ചാരുംമൂടിലെ വീട്ടിലെത്തിയാവും മൊഴി രേഖപ്പെടുത്തുക.

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും
നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം: അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥി അമ്മു എ സജീവന്റെ മരണത്തില്‍ സര്‍വ്വകലാശാല അന്വേഷണ സംഘം മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തും. പോത്തന്‍കോടുള്ള അയിരൂപ്പാറ ചാരുംമൂടിലെ വീട്ടിലെത്തിയാവും മൊഴി രേഖപ്പെടുത്തുക. സംഭവത്തില്‍ അന്വേഷണം നടത്താന്‍ ആരോഗ്യ സര്‍വ്വകലാശാല നാലംഗ സമിതിയെ നിയോഗിച്ചിരുന്നു. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് വിദ്യാര്‍ത്ഥിനിയുടെ കുടുംബം പൊലീസിന് നല്‍കിയ മൊഴി.

Also Read:തിരുവനന്തപുരം മെഡിക്കൽ കോളജിൽ ഇനി ഒപി ടിക്കറ്റിന് 10 രൂപ നൽകണം

വെള്ളിയാഴ്ചയാണ് ചുട്ടിപ്പാറ എസ് എം ഇ നഴ്‌സിംഗ് കോളജിലെ BSC അവസാന വര്‍ഷ വിദ്യാര്‍ഥിനി അമ്മു എസ് സജീവിനെ ഹോസ്റ്റലിലെ മൂന്നാം നിലയില്‍ നിന്ന് വീണ നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേയ്ക്ക് എത്തിക്കുന്നതിനിടെ അമ്മു മരിച്ചു

Top