CMDRF

ഐഫോൺ 16 സീരിസ് കളർഫുൾ ആകും

ഐഫോൺ 16 സീരിസ് കളർഫുൾ ആകും
ഐഫോൺ 16 സീരിസ് കളർഫുൾ ആകും

പ്പിൾ ഐഫോൺ 16 സീരിസിനായുള്ള കാത്തിരിപ്പ് തുടരുന്നതിനിടെ ഫോണിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മാസങ്ങൾക്കകം ഫോൺ വിപണിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. നേരത്തെ ഫോണിൻ്റെ ഫീച്ചറുകൾ സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. ഇപ്പോഴിതാ ഐഫോൺ 16 സീരിസ് പുതിയ രണ്ട് നിറങ്ങളിൽ കൂടി ലഭ്യമാകുമെന്നാണ് ആപ്പിൾ അനലിസ്റ്റായ മിങ് ചി കുവോ പറയുന്നത്. കുറുപ്പ്. വെള്ള അല്ലെങ്കിൽ സിൽവർ നിറം, ഗ്രേ, റോസ് എന്നീ നിറങ്ങളിലായിരിക്കും 16 പ്രോ, 16 പ്രോ മാക്സ് സീരിസ് എത്തുകയെന്നാണ് കുവോ എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. കൂടാതെ ഐഫോൺ 16, 16 പ്ലസ് എന്നിവ കറുപ്പ്, പച്ച, പിങ്ക്, നീല, വെള്ള എന്നി നിറങ്ങളിലായിരിക്കും വിപണിയിലെത്തുന്നതെന്നും കുവോ പോസ്റ്റിൽ പറയുന്നു.

ഐഫോണിൽ ലഭ്യമായിട്ടുള്ള നിറങ്ങൾ പുതിയ പേരുകളിൽ അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇപ്പോഴുള്ള വെള്ള ഇനി മുതൽ സ്റ്റാർലൈറ്റ് എന്ന പേരിലാകും അറിയപ്പെടുകയെന്നും കുവോ പോസ്റ്റിൽ പറയുന്നു. ഐഫോൺ 16 പ്രോ മാക്‌സിൽ പുതിയ ബാറ്ററിയായിരിക്കും ആപ്പിൾ ഉപയോഗിക്കുക. ഇത് കുവോ തന്നെയാണ് നേരത്തെ പുറത്തുവിട്ടത്. പുതിയ സീരിസ് വരുന്നതോടെ ഐഫോണിന് ബാറ്ററി ലൈഫ് കുറവാണെന്ന വിമർശനങ്ങൾക്ക് അവസാനമാകുമെന്ന പ്രതീക്ഷയും കമ്പനിക്കുണ്ട്. നിലവിൽ അലുമിനിയം കേസിങ്ങാണ് ഐഫോണിലെ ബാറ്ററിക്കായി ഉപയോഗിക്കുന്നത്. എന്നാൽ ഇനി മുതൽ ഇത് സ്റ്റെയിൻലെസ് സ്റ്റീലായിരിക്കുമെന്നും കുവോ അവകാശപ്പെടുന്നു.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിതമായ ഫീച്ചറുകൾ ഉൾപ്പെടുത്തിയാകും ഐഫോൺ 16 ഉപഭോക്താക്കളിലേക്ക് എത്തുകയെന്ന സൂചന നേരത്തെ വന്നിരുന്നു. കമ്പനി 256 ജിബി സ്റ്റോറേജ് ഓപ്ഷനോടു കൂടിയ ഐഫോൺ 16 സീരീസാണ് പുറത്തിറക്കുന്നത്. ഈ വർഷത്തെ വേൾഡ് വൈഡ് ഡെവലപ്പർ കോൺഫറൻസിൽ വെച്ചാണ് ആപ്പിൾ പുതിയ ഐഒഎസ് 18 അവതരിപ്പിക്കുക എന്നാണ് സൂചന. ജൂൺ 10 മുതൽ 14 വരെയാണ് കോൺഫറൻസ്. എഐ ഫീച്ചറുകൾ ഉൾപ്പടെയുള്ളവ ഈ പരിപാടിയിൽ പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ടുകൾ.

Top