കാലിഫോർണിയ: ഐഫോണുകളുടെ റാം വർധിപ്പിക്കാനൊരുങ്ങി ആപ്പിള്‍ കമ്പനിയെന്ന് സൂചന. അടുത്ത വർഷം പുറത്തിറങ്ങുന്ന ഐഫോണ്‍ 17 സിരീസില്‍ 12 ജിബി റാം ഉള്‍പ്പെടുത്തും എന്നാണ് ലഭിക്കുന്ന റിപ്പോർട്ട്.
ഇതുവരെ ഇറങ്ങിയ മോഡലുകളില്‍ എല്ലാം 6 ജിബി, 8 ജിബി റാമുകളാണ് ഐഫോണ്‍ നല്‍കിയിരുന്നത്. 12 ജിബി റാം ഉപഭോക്താക്കള്‍ക്ക് നല്കാന് ആപ്പിള്‍ തയ്യാറെടുക്കുകയാണ് ഇപ്പോൾ. 2025ല്‍ വരാനിരിക്കുന്ന ഐഫോണ്‍ 17 പ്രോ മാക്സ് മോഡലിലാവും ഇതാദ്യം എത്തുകയെന്ന് പ്രമുഖ ഇന്‍ഡസ്ട്രി അനലിസ്റ്റായ മിങ്-ചി ക്യൂ വിവരങ്ങള്‍ പുറത്തുവിട്ടു. ആദ്യമായാണ് ആപ്പിളിന്റെ ഐഫോണുകള്‍ 12 ജിബി റാമിലേക്ക് എത്തുന്നത്. എന്നാല്‍ ഐഫോണ്‍ 17 പ്രോ മാക്സിനും 256 ജിബി സ്റ്റോറേജ് വേരിയിന്റുണ്ടാകും. ഡിസ്പ്ലെയുടെ വലിപ്പം 6.62 ആയിരിക്കും എന്നും റിപ്പോട്ടുകള്‍ പറയുന്നു.
Also Read: ടോയിലറ്റ് സീറ്റിനേക്കാൾ പത്തിരട്ടി ബാക്ടീരിയ ഉള്ളത് സ്മാർട്ട്ഫോണുകളിൽ !
കാത്തിരുന്ന്…..
2025ൽ ഇറങ്ങുന്ന ഐഫോണ്‍ 17 സിരീസില്‍ കൂടുതല്‍ കരുത്തുറ്റ ചിപ്പും വരുമെന്ന് മിങ് പറയുന്നു. 2എന്‍എം എ20 പ്രൊസസറാണ് പുതിയ പാക്കിംഗ് രീതിയോടെ ഐഫോണ്‍ 17 മോഡലുകളില്‍ ഉള്‍പ്പെടുക. അതോടൊപ്പം ആപ്പിളിനായി മള്‍ട്ടി-ചിപ് മൊഡ്യൂള്‍ (എംസിഎം) ടിഎംഎസ്സി 2026ഓടെ നിർമിക്കാനും പദ്ധതിയുണ്ട്.
Also Read: അടിച്ചു കേറി വാ… സ്വന്തമാക്കാം ഈ മികച്ച വയർലെസ് ഇയർബഡ്സുകള്
ഇത് ചിപ് നിർമാണ വ്യവസായത്തിലും ഐഫോണ്‍ വിപണിയിലും വലിയ ചലനമുണ്ടാക്കാന്‍ പോകുന്ന വാർത്തയാണ്. അതായത് അടുത്ത വർഷത്തെ ഐഫോണ്‍ 17 സിരീസിനായി കാത്തിരിക്കുക എന്നത് ക്ഷമ നശിക്കുന്നതാവും എന്ന് വ്യക്തം.