ബന്ദികളാക്കിയവരെ വിട്ടയക്കാൻ ആവശ്യപ്പെട്ട് ഇസ്രയേൽ അംബാസഡർ

വെടിനിർത്തലിന് ഇസ്രയേൽ എപ്പോഴും തയ്യാറാണെന്നും ഹമാസും ആയുധം താഴെ വെക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അസർ വ്യക്തമാക്കി

ബന്ദികളാക്കിയവരെ വിട്ടയക്കാൻ ആവശ്യപ്പെട്ട്  ഇസ്രയേൽ അംബാസഡർ
ബന്ദികളാക്കിയവരെ വിട്ടയക്കാൻ ആവശ്യപ്പെട്ട്  ഇസ്രയേൽ അംബാസഡർ

ഡൽഹി: ഹമാസ് ബന്ദികളാക്കിയവരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയിലെ ഇസ്രയേൽ അംബാസഡർ റൂവൻ അസർ. ഡൽഹിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ബന്ദികളാക്കിയവരിൽ ബാക്കിയുള്ളവരെ വിട്ടയച്ചാൽ വെടിനിർത്തലിന് തയ്യാറാകുമെന്നാണ് ഇന്ത്യയിലെ ഇസ്രയേൽ പ്രതിനിധി പറഞ്ഞത്.

ഹമാസ് തലവൻ യഹിയ സിൻവാറിനെ കൊലപ്പെടുത്തിയ ശേഷവും ഇസ്രയേൽ ഗാസയിലും വെസ്റ്റ് ബാങ്കിലും ആക്രമണം തുടരുന്നതിനിടെയാണ് ഇപ്പോൾ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വെടിനിർത്തലിന് ഇസ്രയേൽ എപ്പോഴും തയ്യാറാണെന്നും ഹമാസും ആയുധം താഴെ വെക്കണമെന്നാണ് തങ്ങളുടെ നിലപാടെന്നും അസർ വ്യക്തമാക്കി.

ഹമാസ് അനുകൂല തീരുമാനം അറിയിച്ചാൽ ഗാസയിൽ ആ നിമിഷം വെടിനിർത്തലിന് ഇസ്രയേൽ തയ്യാറാകുമെന്നും, ഒരു സംശയവും അക്കാര്യത്തിൽ വേണ്ടെന്നും ഇസ്രയേൽ അംബാസഡർ റൂവൻ അസറിർ പറഞ്ഞു.

Top