CMDRF

ലോക് സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ

ലോക് സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ
ലോക് സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ

കൊച്ചി: ലോക് സഭാ തരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളില്‍ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു. മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് വിശ്വാസികള്‍ക്ക് നല്‍കിയ സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മലങ്കര മെത്രാപ്പൊലീത്തയുടെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നല്‍കുന്നതെന്ന് ജോസഫ് ഗ്രിഗോറിയസ്.

യാക്കോബായ സഭയുടെ സംരക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത് ചൂണ്ടിക്കാണിച്ചാണ് ലോക് സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും സമാന നിലപാട് യാക്കോബായ സഭ എടുത്തിരുന്നു.

Top