‘ഗാസയിലെ ചിത്രങ്ങള്‍ ലോകമഹായുദ്ധത്തെ ഓര്‍മിപ്പിക്കുന്നത്’: യു.എസിലെ ജൂതസംഘടന

ആദ്യമായാണ് ഒരു ജൂത സംഘടന ഇസ്രയേല്‍ നടപടികളെ ‘ഹോളോകോസ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്

‘ഗാസയിലെ ചിത്രങ്ങള്‍ ലോകമഹായുദ്ധത്തെ ഓര്‍മിപ്പിക്കുന്നത്’: യു.എസിലെ ജൂതസംഘടന
‘ഗാസയിലെ ചിത്രങ്ങള്‍ ലോകമഹായുദ്ധത്തെ ഓര്‍മിപ്പിക്കുന്നത്’: യു.എസിലെ ജൂതസംഘടന

ന്യൂയോര്‍ക്ക്: ഗാസയിലെ ഇസ്രയേലിന്റെ സൈനിക നടപടികള്‍ വംശഹത്യക്ക് സമാനമാണെന്ന് യു.എസിലെ ജൂത ഗ്രൂപ്പായ ജൂവിഷ് വോയ്‌സ് ഫോര്‍ പീസ്. സയണിസ്റ്റ് വിരുദ്ധ സംഘടനയായ ജെ.വി.പി പുറപ്പെടുവിച്ച പ്രസ്താവനയിലാണ് നെതന്യാഹു ഭരണകൂടത്തിനെതിരായ വിമര്‍ശനം.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി വടക്കന്‍ ഗാസയുടെ ഏതാനും ഭാഗങ്ങളില്‍ ഇസ്രയേല്‍ ഉപരോധം ഏര്‍പ്പെടുത്തിയ സാഹചര്യത്തിലാണ് ജൂത സംഘടന രംഗത്തെത്തിയിരിക്കുന്നത്.

Also Read: പലസ്തീൻ അനുകൂല പോസ്റ്റുകൾ നീക്കാൻ ഇടപെട്ട് മെറ്റയുടെ ഇസ്രയേൽ പോളിസി മേധാവി

അമേരിക്ക നല്‍കുന്ന ആയുധങ്ങള്‍ ഉപയോഗിച്ച് നെതന്യാഹു ഭരണകൂടം ഗാസയില്‍ കൂട്ടക്കൊല നടത്തുകയാണെന്നും ജെ.വി.പി ചൂണ്ടിക്കാട്ടി. പലസ്തീനികളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമായ നീക്കമാണിതെന്നും ജൂത സംഘടന പറഞ്ഞു.

ഇസ്രയേല്‍ നടപടികളെ ഉദ്ധരിച്ച്, തങ്ങളെല്ലാം നാസി ഹോളോകോസ്റ്റിന്റെ നിഴലിലാണ് വളര്‍ന്നതെന്ന് ജെ.വി.പി പറയുന്നു. ആദ്യമായാണ് ഒരു ജൂത സംഘടന ഇസ്രയേല്‍ നടപടികളെ ‘ഹോളോകോസ്റ്റ്’ എന്ന് വിശേഷിപ്പിക്കുന്നത്. ഹോളോകോസ്റ്റിനെ അതിജീവിച്ച ഓരോ മനുഷ്യരും അവരുടെ പിന്‍ഗാമികളും ഫലസ്തീനികള്‍ക്കായി ശബ്ദമുയര്‍ത്തണം. വംശഹത്യ അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന പ്രസ്താവനയില്‍ ഒപ്പുവെക്കണമെന്നും ജെ.വി.പി ആവശ്യപ്പെട്ടു.

Top