കേരള ഹൈക്കോടതി ഇനി ‘ഇ പോസ്റ്റ് വഴി’ കക്ഷികള്‍ക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരത്ത്

കേരള ഹൈക്കോടതി ഇനി ‘ഇ പോസ്റ്റ് വഴി’ കക്ഷികള്‍ക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരത്ത്
കേരള ഹൈക്കോടതി ഇനി ‘ഇ പോസ്റ്റ് വഴി’ കക്ഷികള്‍ക്ക് നോട്ടീസ് അയക്കും,ആദ്യഘട്ടം തിരുവനന്തപുരത്ത്

എറണാകുളം: കേരള ഹൈകോടതി ഇ പോസ്റ്റ് വഴി ഇനി കക്ഷികള്‍ക്ക് നോട്ടീസ് അയക്കും.രാജ്യത്ത് ആദ്യമായി കേരള ഹൈക്കോടതിയാണ് ഈ സംവിധാനം നടപ്പിലാക്കുന്നത്. പോസ്റ്റല്‍ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി. ഹൈകോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ നോട്ടീസ് പുറപ്പെടുവിച്ചാലും കക്ഷികള്‍ക്ക് നോട്ടീസ് കിട്ടാതിരുന്നും, വൈകി ലഭിക്കുന്നതും കാരണം കേസ് നടപടികള്‍ വൈകുന്ന സംഭവങ്ങള്‍ നടന്നിട്ടുണ്ട്. ഇ പോസ്റ്റല്‍ സംവിധാനം വന്നതോടെ ഒറ്റ ദിവസം കൊണ്ട് തന്നെ നോട്ടീസ് കക്ഷികള്‍ക്ക് നല്‍കാനാവുന്ന സാഹചര്യമാണ് വരുന്നത്.ഇ മെയില്‍ വഴി നോട്ടീസ് അയക്കുന്നതിനെക്കാള്‍ കൃത്യത ഈ പോസ്റ്റിലൂടെ ലഭിക്കും. ഇ പോസ്റ്റ് വഴി അയക്കുന്ന നോട്ടീസ് കക്ഷികള്‍ക്ക് ലഭിച്ചു എന്ന് ഉറപ്പു വരുത്താനുമാവും. തിരുവനന്തപുരം ജില്ലയിലെ കക്ഷികള്‍ക്കാണ് ആദ്യ ഘട്ടമായി ഈ സംവിധാനത്തിലൂടെ നോട്ടീസ് അയച്ചു തുടങ്ങുക. തുടര്‍ന്ന് ഫലപ്രദമെന്ന് കണ്ടാല്‍ മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കും.

Top