സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ദി കേരള സ്റ്റോറി; പിണറായി വിജയന്‍

സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ദി കേരള സ്റ്റോറി; പിണറായി വിജയന്‍
സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പ്പന്നമാണ് ദി കേരള സ്റ്റോറി; പിണറായി വിജയന്‍

തിരുവനന്തപുരം: ദി കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനം തിരഞ്ഞെടുപ്പ് വേളയില്‍ കേരളത്തെ ഇകഴ്ത്താനുള്ള നീക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മതസ്പര്‍ദ്ധവളര്‍ത്തുവാന്‍ സംഘപരിവാര്‍ തലച്ചോറില്‍ ഉടലെടുത്ത കുടിലതയുടെ ഉല്‍പന്നമാണ് കേരള സ്റ്റോറിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കുറ്റപ്പെടുത്തി. സംഘപരിവാറിന്റെ വര്‍ഗീയ അജണ്ടക്കനുസരിച്ച് പ്രവര്‍ത്തിക്കുന്ന കളിപ്പാവയായി ദൂരദര്‍ശന്‍ മാറരുതെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കായി വര്‍ഗീയ പ്രചാരണം നടത്താനുള്ള ഏജന്‍സി അല്ല ദൂരദര്‍ശന്‍. സിനിമ സംപ്രേക്ഷണം ചെയ്യുന്നത് കേരളത്തെ അധിക്ഷേപിക്കുന്നതിന് തുല്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. വര്‍ഗീയധ്രുവീകരണം ലക്ഷ്യം വച്ചുള്ള നീക്കം പ്രതിരോധിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരള സ്റ്റോറി ദൂരദര്‍ശനില്‍ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ വിമര്‍ശനവുമായി നേരത്തെ സിപിഐഎം-സിപിഐ നേതൃത്വങ്ങള്‍ രംഗത്തെത്തിയിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള നീക്കമാണിതെന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറിയറ്റിന്റെ പ്രതികരണം. സിനിമ പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് ദൂരദര്‍ശന്‍ പിന്മാറണമെന്നും സിപിഐഎം ആവശ്യപ്പെട്ടിരുന്നു. കേരളത്തില്‍ മത വര്‍ഗീയതയുടെ വിത്തിട്ട് ഭിന്നിപ്പുണ്ടാക്കാനാണ് ബിജെപി ശ്രമമെന്നായിരുന്നു സിപിഐഎമ്മിന്റെ കുറ്റപ്പെടുത്തല്‍.

Top