കോളിഫ്‌ലവര്‍ വിദേശിയാണെങ്കിലും അത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ഗുണങ്ങളുള്ള ഒന്നാണ്. നമ്മുടെ ഭക്ഷണശീലത്തിന്റെ കാര്യത്തിലും ഭക്ഷണ മേശയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ് കോളിഫ്‌ലവര്‍ . ഒരിക്കലും യാതൊരു വിധത്തിലുള്ള ദോഷവശങ്ങളും ഇല്ലെന്ന് തന്നെ ഉറപ്പിച്ച് പറയാം. ധാരാളം വൈറ്റമിന്‍, സിങ്ക്, മഗ്‌നീഷ്യം, സോഡിയം എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് കോളിഫ്‌ലവര്‍.ഹൃദയത്തിന്റെ ആരോഗ്യത്തിനും ഗര്‍ഭകാലത്ത് ആരോഗ്യത്തിനും എല്ലാം കോളിഫല്‍ര്‍ ഉത്തമമായ ഒന്നാണ്.കോളിഫ്‌ലവറിന്റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ്. പച്ചക്കറികളുടെ കൂട്ടത്തില്‍ രാജാവ് എന്ന് വേണമെങ്കില്‍ കോളിഫ്‌ലവറിനെ വിളിക്കാം. തടി കുറക്കാനും, കൊളസ്ട്രോള്‍ കുറക്കാനും എല്ലാം ഇത് സഹായിക്കും. ദിവസവും ഭക്ഷണത്തില്‍ കോളിഫ്‌ലവര്‍ ചേര്‍ക്കണം. കാരണം അത്രയേറെ ആരോഗ്യ ഗുണങ്ങള്‍ കോളിഫ്‌ലവറില്‍ അടങ്ങിയിരിപ്പുണ്ട്.
കോളിഫ്‌ലവര്‍ എങ്ങനെയെല്ലാം ആരോഗ്യത്തിനും ആയുസ്സിനും സഹായിക്കുന്നു എന്ന് നോക്കാം. ഇന്നത്തെ കാലത്ത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് പലരും. ഹൃദയാരോഗ്യം മോശമാവാന്‍ ഒരിക്കലും പ്രായം ഒരു ഘടകമേ അല്ല. എന്നാല്‍ ഇനി ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് കോളിഫ്‌ലവര്‍. ഇത് നിങ്ങളുടെ കാര്‍ഡിയോ വാസ്‌കുലര്‍ പ്രവര്‍ത്തനങ്ങളെയെല്ലാം സഹായിക്കുന്നു. മാത്രമല്ല ഹൃദയത്തില്‍ അടിഞ്ഞ് കൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും സഹായിക്കുന്നു. കൊളസ്ട്രോളിന്റെ അളവ് കുറക്കാന്‍ ഏറ്റവും മികച്ച പരിഹാരമാര്‍ഗ്ഗമാണ്. ഇതില്‍ നിറയെ ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് തന്നെയാണ് കൊളസ്ട്രോള്‍ കുറക്കാന്‍ സഹായിക്കുന്നത്. അതുകൊണ്ട് തന്നെയാണ് കൊളസ്ട്രോളിന്റെ അളവ് കുറയുന്നതും. ഇത് ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ ധമനികളില്‍ അടിഞ്ഞ് കൂടിയിട്ടുള്ള കൊഴുപ്പ് ഇല്ലാതാവുകയും ചെയ്യുന്നു.
രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ കോളിഫ്‌ലവര്‍ മികച്ച് നില്‍ക്കുന്ന ഒന്നാണ്. ആന്റി ഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. രോഗപ്രതിരോധ ശേഷിക്ക് വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ എന്നും മുന്നിലാണ്. ഗര്‍ഭസ്ഥശിശിവിന്റെ വളര്‍ച്ചക്ക് അത്യാവശ്യമായിട്ടുള്ള പല ഘടകങ്ങളും ലഭിക്കുന്നത് കോളിഫ്‌ലവറില്‍ നിന്നാണ്. വിറ്റാമിന്‍ ബി, വിറ്റാമിന്‍ എ എന്നിവയെല്ലാം ഇത്തരത്തില്‍ കുഞ്ഞിന്റെ ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള ഒന്നാണ്. ഇതെല്ലാം തന്നെ കോളിഫ്‌ലവറില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ഗര്‍ഭപാത്രത്തില്‍ കുഞ്ഞിന്റെ വളര്‍ച്ച വളരെയധികം വേഗത്തിലാക്കുകയും ആരോഗ്യമുള്ളതാക്കി മാറ്റുകയും ചെയ്യുന്നു. കാല്‍സ്യത്തിന്റെ ഉറവിടമാണ് , ഇത് എല്ലിനും പല്ലിനും ആരോഗ്യവും തിളക്കവും നല്‍കുന്നു. അതിലുപരി ശരീരത്തിനാവശ്യമായ എല്ലാ പ്രവര്‍ത്തനങ്ങളേയും ഏകോപിപ്പിക്കുന്നതിനും അതിന് വേണ്ട കരുത്ത് നല്‍കുന്നതിനും സഹായിക്കുന്നു. മാത്രമല്ല നാഡീഞരമ്പുകളുടെ പ്രവര്‍ത്തനത്തിനും ഇത് സഹായിക്കുന്നു.