CMDRF

കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു രണ്ട് മരണം

ബസ്സിനകത്ത് കൂടുതൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു എന്നാണ് സൂചന.

കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു രണ്ട് മരണം
കെഎസ്ആർടിസി ബസ് പുഴയിലേക്ക് മറിഞ്ഞു രണ്ട് മരണം

കോഴിക്കോട്: പുല്ലുരാംപാറയിൽ കെ എസ് ആർ ടി സി ബസ് പുഴയിലേക്ക് മറിഞ്ഞ് അപകടം. നിരവധിപേർക്ക് പരിക്കേറ്റു. അപകടത്തിൽ 2 പേർ മരിച്ചതായാണ് വിവരം. രണ്ട് സ്ത്രീകളാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൂന്നുപേരുടെ നില ഗുരുതരമായി തുടരുകയാണ്.

കാളിയമ്പുഴയിലേക്കാണ് ബസ് മറിഞ്ഞത്. ബസ്സിനകത്ത് കൂടുതൽ യാത്രക്കാർ കുടുങ്ങിക്കിടക്കുന്നു എന്നാണ് സൂചന. ക്രെയിൻ ഉപയോഗിച്ച് ബസ് ഉയർത്താനുള്ള ശ്രമം തുടങ്ങി. കലുങ്കിൽ ഇടിച്ച ശേഷം പുഴയിലേക്ക് മറിഞ്ഞെന്നാണ് ബസ് യാത്രക്കാർ പറയുന്നത്. സ്ഥിരീകരണം വന്നിട്ടില്ല. രക്ഷാപ്രവർത്തനം തുടരുകയാണ്

Top