CMDRF

യു.പിയിലെ അവസാനത്തെ ചെന്നായയേയും വെടിവെച്ച് കൊന്നു

യു.പിയിലെ അവസാനത്തെ ചെന്നായയേയും വെടിവെച്ച് കൊന്നു
യു.പിയിലെ അവസാനത്തെ ചെന്നായയേയും വെടിവെച്ച് കൊന്നു

ലഖ്നോ: യു.പിയിൽ ഭീതിവിതച്ച അവസാനത്തെ ചെന്നായയേയും വെടിവെച്ച് കൊന്നു. ​ഗ്രാമീണറാണ് ചെന്നായയെ കൊന്നത്. ആടിനെ വേട്ടയാടുന്നതിനിടെ . മഹസി മേഖലയിലാണ് ചെന്നായയെ വെടിവെച്ച് കൊന്നത്. ഗ്രാമത്തിലെ ചെന്നായ്ക്കളുടെ കൂട്ടത്തിൽ അവസാനത്തേതിനെയാണ് കഴിഞ്ഞ ദിവസം കൊലപ്പെടുത്തിയത്. 24 ദിവസത്തെ ശ്രമത്തിനൊടുവിലാണ് ചെന്നായയെ കൊലപ്പെടുത്തിയത്.

ആറാമത്തെ ചെന്നായ കൂടി പിടിയിലായതോടെ ഇക്കാര്യത്തിലെ ഭീഷണി അവസാനിക്കുകയാണ്. ചെന്നായ് ആക്രമണത്തിൽ ഇതുവരെ ഒമ്പത് കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടിരുന്നു. അമ്പ​തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സെപ്റ്റംബർ 10ാം തീയതി അഞ്ചാമത്തെ ചെന്നായയേയും പിടികൂടി കൊലപ്പെടുത്തിയിരുന്നു.

Top