ആഡംബരക്കപ്പല്‍ യാത്രികര്‍ക്ക് ഒമാന്‍ 10 ദിവസത്തെ സൗജന്യവിസ പ്രഖ്യാപിച്ചു. കൂടാതെ 30 ദിവസം വരെയുള്ള വിസയ്ക്കും സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റോയല്‍ ഒമാന്‍ പോലീസ് ആന്‍ഡ് കസ്റ്റംസ് ഇന്‍സ്‌പെക്ടര്‍ ജനറല്‍ ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശരാഖി.
ജീവനക്കാര്‍ക്കടമാണ് ഈ അവസരം. 10 ദിവസത്തെ സൗജന്യവിസയാണ് ഇതിന്റെ ഭാഗമായി യാത്രക്കാർക്കും ജീവനക്കാർക്കും നൽകുക. ഇതിന് ഏജന്റ് മുഖാന്തരമാണ് അപേക്ഷിക്കേണ്ടത്. വിസ അനുവദിച്ച തീയതി മുതല്‍ 30 ദിവസത്തിനകം ഒമാനില്‍ പ്രവേശിക്കണം. ഒമാനിലെത്തിയശേഷം 10 ദിവസമാണ് വിസ കാലാവധി.
ALSO READ: യുക്രെയിനിൽ നിന്നും റഷ്യയ്ക്ക് ആവശ്യമുള്ളതെല്ലാം നേടി, ഇനി സമവായം, ഇന്ത്യയ്ക്കും സുവർണ്ണാവസരം
ആഡംബരക്കപ്പല്‍ യാത്രക്കാരെ ആകര്‍ഷിക്കുന്നതിന് നിയമത്തില്‍ ഭേദഗതിവരുത്തിയാണ് വിസകള്‍ അനുവദിക്കുന്നത്. വരാനിരിക്കുന്ന ക്രൂസ് സീസണില്‍ കൂടുതല്‍ സഞ്ചാരികള്‍ രാജ്യത്തെത്തുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്. ഒക്ടോബര്‍മുതല്‍ ആരംഭിക്കുന്ന ക്രൂസ് സീസണ്‍ ഏപ്രില്‍ അവസാനംവരെ തുടരും.
ഒമാനിലെ കടല്‍തീരങ്ങള്‍ സ്‌കൂബ ഡൈവിങ്, സ്‌നോര്‍ക്കലിങ്, കയാക്കിങ്, സര്‍ഫിങ് പോലുള്ള സാഹസികതകള്‍ക്ക് മികച്ച ഇടമാണ്. അപൂര്‍വമായ മത്സ്യസമ്പത്തും പവിഴപ്പുറ്റും നിറഞ്ഞ ഒമാന്‍തീരത്തെ സ്‌കൂബക്കാഴ്ചകള്‍ മായികമാണ്. രാജ്യത്തിന്റെ വലിയൊരു ഭാഗവും മരുഭൂമിയാണെങ്കിലും പച്ചപ്പ് നിറഞ്ഞ മലനിരകളും കടലുമൊക്കെ ഒമാനിലെ കാഴ്ചകളെ മനോഹരമാക്കുന്നു. മണല്‍തീരങ്ങളിലെയും മലമുകളിലെയും ക്യാമ്പിങ്ങ് മറക്കാനാകാത്ത അനുഭവമാണ് സഞ്ചാരികളില്‍ സൃഷ്ടിക്കുക.
മരുഭൂമി ക്യാമ്പിങ്ങുകള്‍ യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് രാത്രികാലങ്ങളിലെ ആകാശക്കാഴ്ചകള്‍ കാണാനാണ്. നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശത്തിന്റെ കീഴിലിരുന്ന് ഭക്ഷണം കഴിക്കാനും അറബ് നൃത്തങ്ങളാസ്വദിക്കാനും നിരവധി സഞ്ചാരികളാണെത്തുന്നത്. സാന്‍ഡ് ബോര്‍ഡിങ്, ഡ്യൂണ്‍ ബാഷിങ്, ക്വാഡ് ബൈക്കിങ്, ക്യാമല്‍ സഫാരി തുടങ്ങി മരുഭൂമികള്‍ ഒരിക്കലും സഞ്ചാരികളെ നിരാശപ്പെടുത്തില്ല. കോട്ടകളും കൊട്ടാരങ്ങളും കൊണ്ട് സമ്പന്നമാണ് ഒമാന്‍. അല്‍ ആലം പാലസ്, ജബ്റീന്‍ കോട്ട തുടങ്ങിയവ നിര്‍ബന്ധമായും കണ്ടിരിക്കണം.