CMDRF

അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്; ഓണാശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ്

പ്രതീക്ഷയും സന്തോഷവും നിറഞ്ഞതാകട്ടെ ഇത്തവണത്തെ ഓണാഘോഷം

അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്; ഓണാശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ്
അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നത്; ഓണാശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ഓണാശംസകള്‍ അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പ്രതികൂല ജീവിത സാഹചര്യങ്ങളുണ്ടെങ്കില്‍ പോലും ആഹ്ലാദിക്കാനും സന്തോഷിക്കാനും ഒന്നിച്ചു ചേരാനും സൗഹൃദങ്ങള്‍ പുതുക്കാനുമുള്ള അവസരങ്ങളാണ് ഉത്സവാഘോഷങ്ങളെന്ന് സതീശന്‍ പറഞ്ഞു. അതിജീവനത്തിനുള്ള കരുത്തും ആത്മവിശ്വാസവുമാണ് ആഘോഷങ്ങള്‍ നല്‍കുന്നതെന്നും അത്തരത്തില്‍ എല്ലാവരിലും പ്രതീക്ഷയും സന്തോഷവും നിറയ്ക്കുന്നതാകട്ടെ ഇത്തവണത്തെ ഓണാഘോഷമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുഖ്യമന്ത്രി പിണറായി വിജയനും ഓണാശംസകള്‍ നേര്‍ന്നു. മുന്‍പെങ്ങോ ഉണ്ടായിരുന്നു എന്നു കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ ഒരു കാലത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഓണമെന്ന് അദ്ദേഹം പറഞ്ഞു.

Top