CMDRF

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇടതുമുന്നണിയോഗം ഇന്ന് ചേരും

ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ധാരണ.

ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇടതുമുന്നണിയോഗം ഇന്ന് ചേരും
ഉപതെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ ഇടതുമുന്നണിയോഗം ഇന്ന് ചേരും

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിലെ തന്ത്രങ്ങള്‍ മെനയാന്‍ ഇടതുമുന്നണിയോഗം ഇന്ന് ചേരും. വൈകിട്ട് എകെജി സെന്ററിലാണ് യോഗം ചേരുന്നത്. മുന്നണിയുടെ പ്രധാനപ്പെട്ട നേതാക്കളുടെ പ്രചരണ തീയതികള്‍ യോഗത്തില്‍ ചര്‍ച്ചയാകും.

Alos Read: നവീന്‍ ബാബുവിന്റെ ആത്മഹത്യ; പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

ഇടതുമുന്നണിയിലെ എല്ലാ ഘടകകക്ഷി നേതാക്കളും മൂന്ന് മണ്ഡലങ്ങളും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നാണ് ധാരണ. മുഖ്യമന്ത്രി പിണറായി വിജയന്‍, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എന്നിവരുടെ മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികള്‍ അതാത് ജില്ലാ കമ്മിറ്റികളുമായി ആലോചിച്ചു തീരുമാനിക്കും. ഓരോ മണ്ഡലങ്ങളിലും ഉയര്‍ത്തേണ്ട പ്രചാരണ വിഷയങ്ങളും മുന്നണി യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും.

Top