CMDRF

ഇമ്മാനുവൽ മാക്രോണിനെ ഇംപീച്ച് ചെയ്യാൻ ഇടതുപക്ഷം

രണ്ട് മാസങ്ങൾക്ക് മുമ്പ് യൂറോപ്യൻ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർട്ടിയായ എൻസെംബിൾ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്നാണ് മാക്രോൺ ഫ്രാൻസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്

ഇമ്മാനുവൽ മാക്രോണിനെ ഇംപീച്ച് ചെയ്യാൻ ഇടതുപക്ഷം
ഇമ്മാനുവൽ മാക്രോണിനെ ഇംപീച്ച് ചെയ്യാൻ ഇടതുപക്ഷം

പാരിസ്: ജൂലായിൽ നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയ ഇടതുപക്ഷത്തെ സർക്കാർ രൂപീകരണത്തിൽ തഴഞ്ഞ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് തിരിച്ചടി. 2027 വരെ കാലാവധിയുള്ള മാക്രോണിനെ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കാൻ ഇടതുസഖ്യത്തിലെ അംഗമായ എൽ.എഫ്.ഐ ഫ്രഞ്ച് പാർലമെന്റിൽ ശ്രമങ്ങൾ തുടങ്ങിയതായി ആർ.ടി ന്യൂസ് റിപ്പോർട്ട് ചെയ്തു.

സോഷ്യലിസ്റ്റുകൾ, കമ്മ്യൂണിസ്റ്റുകൾ, ഗ്രീൻസ് എന്നിവ ചേർന്ന ന്യൂ പോപ്പുലർ ഫ്രണ്ട് സഖ്യത്തിന്റെ (എൻ.എഫ്.പി) ഭാഗമാണ് എൽഎഫ്‌ഐ. ഇംപീച്ച്‌മെന്റിനായി എൽ.എഫ്.ഐ പ്രമേയം അവതരിപ്പിക്കുകയും ഒപ്പുകൾ ശേഖരിക്കുകയും ചെയ്തതായി പാർട്ടി നേതൃത്വം പ്രതികരിച്ചു. കഴിഞ്ഞാഴ്ച പുതിയ സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾക്കിടയിൽ ഇടതുപക്ഷം പ്രധാനമന്ത്രിയായി ലൂസി കാസ്റ്റസിനെ നിർദേശിച്ചിരുന്നെങ്കിലും മാക്രോൺ ഇത് നിരസിക്കുകയായിരുന്നു. ഇടത് സഖ്യത്തെ ‘വ്യവസ്ഥയ്ക്കെതിരായ ഭീഷണി’ എന്ന് വിശേഷിപ്പിച്ച മാക്രോൺ തീവ്രവലതു പക്ഷവുമായി സർക്കാർ രൂപീകരിക്കാനുള്ള ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.

Also Read: ഡോണൾഡ് ട്രംപിന്റെ ഡാൻസിനെ ട്രോളി സോഷ്യൽ മീഡിയ

‘ഭരണഘടനയുടെ ആർട്ടിക്കിൾ 68 അനുസരിച്ച് പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുന്നതിനുള്ള കരട് പ്രമേയം ഇന്ന് പാർലമെന്റിലെ അംഗങ്ങളുടെ ഒപ്പിനായി അയച്ചു. ജനവിധി അംഗീകരിക്കാൻ അദ്ദേഹം വിസമ്മതിക്കുകയാണ്. അതിനാൽ അദ്ദേഹത്തെ പിരിച്ച് വിടണം. പ്രമേയത്തിന്റെ കരട് രൂപം എക്‌സിൽ പങ്ക് വെച്ചുകൊണ്ട് എൽ.എഫ്.ഐ പാർലമെന്റ് ലീഡർ മറ്റിൽഡെ പാനോട്ട് എക്‌സിൽ കുറിച്ചു.

എന്നാൽ 577 അംഗങ്ങൾ ഉള്ള ഫ്രഞ്ച് പാർമെന്റിൽ 58 അംഗങ്ങളുടെ പിന്തുണ ഉണ്ടെങ്കിൽ മാത്രമാണ് എൽ.എഫ്.ഐക്ക് ഇംപീച്ച് പ്രമേയത്തിന്റെ നടപടി ക്രമങ്ങൾ ആരംഭിക്കാൻ സാധിക്കുകയുള്ളു. നിലവിൽ 72 അംഗങ്ങളാണ് എൽ.എഫ്.ഐക്ക് സഭയിൽ ഉള്ളത്.രണ്ട് മാസങ്ങൾക്ക് മുമ്പ് യൂറോപ്യൻ യൂണിയനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർട്ടിയായ എൻസെംബിൾ പാർട്ടിയുടെ മോശം പ്രകടനത്തെ തുടർന്നാണ് മാക്രോൺ ഫ്രാൻസിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത്.

Also Read: ഗ്രോട്ടൺ കപ്പൽ ആക്രമണത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഹൂതി സംഘം

എന്നാൽ ജൂൺ 30ന് നടന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് തീവ്ര വലതുപക്ഷക്കാരിയായ മാരി ലി പെന്നിന്റെ പാർട്ടിയായ നാഷണൽ റാലി വലിയ മുന്നേറ്റം നടത്തുകയുണ്ടായി. ആ സമയത്ത് നാഷണൽ റാലി അധികാരത്തിലെത്തുന്നത് തടയാൻ അവർക്ക് ഒരു വോട്ട് പോലും നൽകരുതെന്ന് ആവശ്യപ്പെട്ട് മാക്രോൺ തന്നെ രംഗത്തെത്തിയിരുന്നു.

പിന്നീട് നടന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ മധ്യപക്ഷ പാർട്ടികളും ഇടത് പാർട്ടികളും പരസ്പരധാരണയിലൂടെ സ്ഥാനാർത്ഥികളെ പിൻവലിച്ച് ഏകീകൃതമായി നടത്തിയ മുന്നേറ്റത്തിലൂടെയാണ് മധ്യ-ഇടത് പാർട്ടികൾ തിരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇടത് സഖ്യമായ ന്യൂ പോപ്പുലർ ഫ്രണ്ട് 190 സീറ്റുകളും മാക്രോണിന്റെ എൻസെംബിൾ 160ഉം മാരി ലി പെന്നിന്റെ നാഷണൽ റാലി 140 സീറ്റുകളും നേടി. എന്നാൽ കേവല ഭൂരിപക്ഷമായ 289 സീറ്റുകൾ ഒരു സഖ്യത്തിനും ലഭിക്കാത്തതിനാൽ സർക്കാർ രൂപീകരണ ചർച്ചകൾ നീണ്ടുപോവുകയായിരുന്നു. തിരഞ്ഞെടുപ്പിൽ മാക്രോണിന്റെ പാർട്ടി രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും, പ്രധാനമന്ത്രിയുടെ പേര് അന്തിമമായി നൽകാനുള്ള അധികാരം പ്രസിഡന്റിന് മാത്രമായതിനാൽ മാക്രോണിന്റെ തീരുമാനം ഈ വിഷയത്തിൽ നിർണായകമാവും.

Top