കത്ത് വിവാദം; ഡിസിസി നേതാക്കളെ വിമർശിച്ച് കെ.സി.വേണുഗോപാൽ

സ്ഥാനാ൪ത്ഥിയുടെ മനോവീര്യം തക൪ക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാവരുതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു

കത്ത് വിവാദം; ഡിസിസി നേതാക്കളെ വിമർശിച്ച് കെ.സി.വേണുഗോപാൽ
കത്ത് വിവാദം; ഡിസിസി നേതാക്കളെ വിമർശിച്ച് കെ.സി.വേണുഗോപാൽ

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡിസിസിയുടെ കത്ത് പുറത്തുവന്നതിൽ പാലക്കാട്ടെ ഡിസിസി നേതാക്കളെ വിമർശിച്ച് കെ.സി. വേണുഗോപാൽ. പാലക്കാട്ടെ തിരഞ്ഞെടുപ്പ് അവലോകന യോഗത്തിലാണ് ജില്ലയിലെ മുതി൪ന്ന നേതാക്കൾക്കെതിരെ കെ.സി വേണുഗോപാൽ വിമ‍ർശനം ഉന്നയിച്ചത്.

സ്ഥാനാ൪ത്ഥിയുടെ മനോവീര്യം തക൪ക്കുന്ന തരത്തിലുള്ള നടപടികൾ ഉണ്ടാവരുതെന്ന് കെ.സി വേണുഗോപാൽ പറഞ്ഞു. അതേസമയം തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ നേരത്തെ തുടങ്ങിയില്ലെന്നും യോഗത്തിൽ ഡിസിസിക്കെതിരെ വിമർശനം ഉയർന്നു.

Also Read: ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ പ്രവർത്തകർ

ബൂത്ത് പ്രവ൪ത്തനം നി൪ജീവമാണെന്നും നഗരം കേന്ദ്രീകരിച്ചുള്ള ബൂത്തുകളിൽ കൺവീന൪ പോലുമില്ലാത്ത സ്ഥിതിയാണെന്നും അവലോകന യോഗത്തിൽ എം.ലിജു അവതരിപ്പിച്ച റിപ്പോ൪ട്ടിൽ പറയുന്നുണ്ട്. പ്രശ്നങ്ങൾ ഉടൻ പരിഹരിക്കാൻ ഡിസിസി നേതാക്കൾക്ക് കെസി വേണുഗോപാൽ നിർദ്ദേശം നൽകുകയും ചെയ്തു.

Top