തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ ലിഫ്റ്റില്‍ കുടുങ്ങി രണ്ട് ദിവസത്തിനു ശേഷം പുറത്തെത്തിയ രവീന്ദ്രന്‍ നായര്‍, തന്റെ അനുഭവം പ്രമുഖ ചാനലുമായി പങ്കുവച്ചു. ലിഫ്റ്റിന് സാങ്കേതിക പ്രശ്‌നങ്ങളുണ്ടെന്ന മുന്നറിയിപ്പ് ബോര്‍ഡ് ഒന്നുമുണ്ടായിരുന്നില്ല. ബോര്‍ഡ് ഉണ്ടായിരുന്നെങ്കില്‍ ആ ലിഫ്റ്റില്‍ കയറുകയില്ലായിരുന്നു. ലിഫ്റ്റ് തകരാര്‍ ആയപ്പോള്‍ പലകുറി രക്ഷപ്പെടാന്‍ ശ്രമം നടത്തിയിരുന്നു. രക്ഷപ്പെടില്ലെന്ന് തോന്നിയപ്പോള്‍ മരണക്കുറിപ്പ് എഴുതി. മരണക്കുറിപ്പ് ബാഗില്‍ വെച്ച് ലിഫ്റ്റിന്റെ കൈവരിയില്‍ തൂക്കിയിട്ടു. മരണകാരണം എന്താണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനായിരുന്നു അങ്ങനെ എഴുതിയതെന്നും രവീന്ദ്രന്‍ നായര്‍ വ്യക്തമാക്കി.
മന്ത്രി വീണ ജോര്‍ജ് അപകടത്തില്‍പ്പെട്ട രവീന്ദ്രന്‍ നായരെ സന്ദര്‍ശിച്ചു. ഇനി ഇത്തരം അപകടം ഇല്ലാതിരിക്കാനുള്ള നടപടി വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ലിഫ്റ്റുകള്‍ക്ക് കേന്ദ്രീകൃത സംവിധാനങ്ങള്‍ വേണം. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശനമായ നടപടി ഉണ്ടാരുമെന്ന് മന്ത്രി അദ്ദേഹത്തോട് പറഞ്ഞു