ഏറ്റവും മികച്ച ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റ് പുറത്ത് വിട്ടു. ഓണ്‍ലൈന്‍ ഡേറ്റാ ബേസ് ആയ ഐഎംഡിബിയാണ് ലിസ്റ്റ് പുറത്ത് വിട്ടത്. ഇതിൽ 250 ചിത്രങ്ങളുടെ പട്ടികയാണുള്ളത്. ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഹോം ആണ് ഏറ്റവും കൂടുതല്‍ റേറ്റിങ് ലഭിച്ച മലയാള ചിത്രം. നിലവില്‍ എട്ടാം സ്ഥാനത്താണ് ഹോമുള്ളത്.
ബോളിവുഡ് ചിത്രം 12ത് ഫെയിലിനാണ് ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ളത്. ആദ്യ പത്തില്‍ നാല് തമിഴ് സിനിമകളും ഇടം നേടി. കമല്‍ഹാസന്റെ നായകന്‍ മൂന്നാം സ്ഥാനത്തും അന്‍പേ ശിവം അഞ്ചാമതും ഇടം നേടി. മാരി സെല്‍വരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാള്‍ ആറാമതെത്തിയപ്പോള്‍ വിജയ് സേതുപതിയുടെ മഹാരാജ പത്താം സ്ഥാനത്തെത്തി. ആമിര്‍ ഖാന്റെ ത്രീ ഇഡിയറ്റ്‌സ് ഏഴാം സ്ഥാനം നേടി.
Also Read: അനിമലിന് പിന്നാലെ ട്രോളുകളും പരിഹാസങ്ങളും; ദിവസങ്ങളോളം കരഞ്ഞു
മോഹന്‍ലാല്‍ ചിത്രം മണിച്ചിത്രത്താഴും ഫഹദ് ഫാസില്‍ ചിത്രം കുമ്പളങ്ങി നൈറ്റ്‌സുമാണ് ഹോമിന് പിന്നില്‍ സ്ഥാനം നേടിയ മലയാള ചിത്രങ്ങള്‍. മണിച്ചിത്രത്താഴ് ഒമ്പതാം സ്ഥാനത്തും കുമ്പളങ്ങി നൈറ്റ്‌സ് പതിനാലാം സ്ഥാനത്തുമാണ്. മമ്മൂട്ടിയുടെ പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയിന്റും പട്ടികയില്‍ ഇടം നേടി. 180-ാം സ്ഥാനത്തുള്ള പ്രാഞ്ചിയേട്ടന്‍ മാത്രമാണ് റേറ്റിങ്ങില്‍ ഇടം പിടിച്ച മമ്മൂട്ടി ചിത്രം.