CMDRF

ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്

വിജയ് ഒന്നാം സ്ഥാനത്തേയ്‍ക്ക് മുന്നേറിയെന്നതാണ് താരങ്ങളുടെ പട്ടികയിൽ പ്രധാന പ്രത്യേകതയായി മനസ്സിലാകുന്നത്

ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്
ജനപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്ത്

നപ്രീതിയിൽ മുന്നിലുള്ള ഇന്ത്യൻ നായക താരങ്ങളുടെ പട്ടിക പുറത്തുവിട്ട് ഓർമാക്സ് മീഡിയ. വിജയ് ഒന്നാം സ്ഥാനത്തേയ്‍ക്ക് മുന്നേറിയെന്നതാണ് താരങ്ങളുടെ പട്ടികയിൽ പ്രധാന പ്രത്യേകതയായി മനസ്സിലാകുന്നത്. ഓഗസ്റ്റ് മാസത്തെ പട്ടികയാണ് പുറത്തുവിട്ടത്. പ്രഭാസിനെ പിന്തള്ളിയാണ് മലയാളികളുടെയും പ്രിയ താരമാണ് വിജയ് ഒന്നാമതെത്തിയത്.

ജൂണിൽ രണ്ടാമനായാണ് വിജയ് ഉണ്ടായിരുന്നതെന്നതാണ് താരങ്ങളുടെ ഓഗസ്റ്റിലെ റാങ്കിംഗിനെ പ്രാധാന്യം ഉള്ളതാക്കുന്നത്. ദ ഗോട്ടിന്റെ വൻ വിജയമാണ് താരത്തെ മുന്നിലെത്തിച്ചത് എന്നാണ് നിലവിൽ കരുതാനാകുക. ദ ഗോട്ട് ആഗോളതലത്തിൽ 400 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. തമിഴ്‍നാട്ടിൽ നിന്ന് മാത്രമായി 200 കോടി രൂപയിലധികവും നേടിയിട്ടുണ്ട് എന്നും റിപ്പോർട്ടുണ്ട്.

മൂന്നാം സ്ഥാനത്ത് ഷാരൂഖ് ഖാനാണ് താരങ്ങളിൽ എത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നത്. ജൂൺ മാസത്തിലാണ് ഷാരൂഖ് ഖാൻ ആദ്യമായി മൂന്നാമനായത്. സമീപകാലത്ത് നടൻ ഷാരൂഖ് ഖാന് സിനിമകൾ ഒന്നും ഇല്ലാത്തതാണ് ജനപ്രീതിയിൽ ഇടിവുണ്ടാക്കിയത്. എന്നിട്ടും നടന് മുന്നാമത് എത്താനായത് താരങ്ങളിൽ മുൻനിരയിലാണെന്ന് തെളിയിക്കുന്നു.

ജൂനിയർ എൻടിആറും ഇന്ത്യൻ നായക താരങ്ങളിൽ കുതിപ്പുണ്ടാക്കിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. നാലാം സ്ഥാനത്തേയ്‍ക്ക് കുതിക്കാൻ അദ്ദേഹത്തിനായിയെന്നാണ് താരങ്ങളുടെ പട്ടിക വ്യക്തമാക്കുന്നത്. തൊട്ടുപിന്നിൽ ഇടംനേടിയിരിക്കുന്നത് മഹേഷ് ബാബുവാണ്.

ആറാം സ്ഥാനത്ത് ഇന്ത്യൻ നായക താരങ്ങളിൽ തമിഴകത്തിന്റെ അജിത് കുമാറുമാണ് എത്തിയിരിക്കുന്നത്. തെന്നിന്ത്യക്ക് മെച്ചമുണ്ടാക്കാനായിയെന്നാണ് പട്ടിക ചൂണ്ടിക്കാട്ടുന്നത്. അജിത്തിന്റെ പിന്നിൽ അല്ലു അർജുൻ താരങ്ങളിൽ ഇടംനേടിയപ്പോൾ അടുത്ത സ്ഥാനം ലഭിച്ചിരിക്കുന്നത് അക്ഷയ് കുമാറിനും ഒമ്പതാമൻ രാം ചരണും പത്താമനായി സൽമാൻ ഖാനുമാണ് എന്നാണ് ഓഗസ്റ്റ് മാസത്തെ പട്ടികയുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്.

Top