ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യ എത്രാമത്?

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യ എത്രാമത്?
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളുടെ പട്ടിക പുറത്ത്: ഇന്ത്യ എത്രാമത്?

ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടിക പുറത്ത് വിട്ട് ഐ.എം.എഫ്. ജി.ഡി.പി(മൊത്ത ആഭ്യന്തര ഉൽപാദനം), ജി.ഡി.പി പെർ കാപിറ്റ (പ്രതിശീർഷ ജി.ഡി.പി) എന്നിവയുടെ അടിസ്ഥാനത്തിലാണ് ലോകത്തെ എല്ലാ രാജ്യങ്ങളുടെയും സമ്പന്നത കണക്കാക്കിയത്. ഈ കണക്ക് പ്രകാരം ലക്സംബർഗ് ആണ് പ്രതിശീർഷ ജി.ഡി.പിയുടെ പട്ടികയിൽ ഒന്നാംസ്ഥാനത്ത്. യു.എസ് ആണ് ജി.ഡി.പിയുടെ കാര്യത്തിൽ ഒന്നാം സ്ഥാനത്ത്. 28.78 ലക്ഷം കോടിയാണ് യു.എസിന്റെ ജി.ഡി.പി. രണ്ടാം സ്ഥാനത്ത് 18.53 ലക്ഷം കോടി ജി.ഡി.പിയുമായി ചൈനയുണ്ട്. 4.59 ലക്ഷം കോടി ജി.ഡി.പിയുമായി ജർമനിയാണ് മൂന്നാംസ്ഥാനത്ത്.

ജി.ഡി.പി അനുസരിച്ചുള്ള ലോകരാജ്യങ്ങളുടെ സമ്പന്ന പട്ടികയിൽ അഞ്ചാംസ്ഥാനത്താണ് ഇന്ത്യ. 3.94 ലക്ഷം കോടിയാണ് ഇന്ത്യയുടെ ജി.ഡി.പി നിരക്ക്. 2024ൽ ഐ.എം.എഫിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജി.ഡി.പി പെർ കാപിറ്റ 3000 ഡോളറിനടുത്താണ് ആണ്. ജി.ഡി.പിയെ അപേക്ഷിച്ച് ഇന്ത്യയുടെ ജി.ഡി.പി പെർകാപിറ്റ വളരെ കുറവാണ്. പ്രതിശീർഷ ജി.ഡി.പി അടിസ്ഥാനമാക്കിയുള്ള 2024ലെ ലോകത്തിലെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 138 ആണ്.

അതേസമയം 2075ഓടെ സമ്പന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ, യു.എസിനെ പിന്തള്ളി രണ്ടാംസ്ഥാനത്ത് എത്തുമെന്ന് ഗോൾഡ്മാൻ സാഷെ പ്രവചിച്ചിട്ടുണ്ട്.

ജി.ഡി.പിയുടെ അടിസ്ഥാനത്തിൽ ഏറ്റവും സമ്പന്നരായ 10 രാജ്യങ്ങൾ

യു.എസ്.എ

ചൈന

ജർമനി

ജപ്പാൻ

ഇന്ത്യ

യു.കെ

ഫ്രാൻസ്

ഇറ്റലി

ബ്രസീൽ

കാനഡ

Top