ലോകത്തിലെ ഏറ്റവും മോശം ഭക്ഷണങ്ങളുടെ പട്ടിക പുറത്തിറക്കി ഭക്ഷണത്തിന്റെയും യാത്രയുടെയും ഓണ്‍ലൈന്‍ ഗൈഡ് ടേസ്റ്റ് അറ്റ്‌ലസ്. 2024 ജൂലൈയിലെ റാങ്കിംഗ് പ്രകാരം മോശമായ 100 ഭക്ഷണങ്ങളുടെ ലിസ്റ്റാണ് പുറത്ത് വിട്ടത്. ബ്‌ളോഡ്പാല്‍റ്റ് (ഫിന്‍ലന്‍ഡില്‍ നിന്നുള്ള ബ്ലഡ് ഡംപ്ലിംഗ്‌സ്), ഹകര്‍ല്‍ (സ്രാവിന്റെ മാംസം കൊണ്ട് തയ്യാറാക്കുന്ന ഐസ്ലന്‍ഡില്‍ നിന്നുള്ള വിഭവം), ബൊക്കാഡില്ലോ ഡി സാര്‍ഡിനാസ് (ടിന്നിലടച്ച മത്തികളുള്ള ഒരു സ്പാനിഷ് സാന്‍ഡ്വിച്ച്) എന്നിവയാണ് പട്ടികയില്‍ ഒന്നാമത്.
അതേസമയം, നമ്മുടെ പ്രിയപ്പെട്ട പലഹാരമായ അച്ചപ്പത്തിന് 2024 ജനുവരിയുടെ തുടക്കത്തില്‍ പുറത്തിറക്കിയ പട്ടികയിൽ വളരെ മോശം റേറ്റിങ്ങാണ് ലഭിച്ചത്. ഇത്തവണ പുറത്തിറക്കിയ പട്ടികയില്‍ ഏറ്റവും മോശമായ ഭക്ഷണങ്ങളില്‍ ഏഴാമതായാണ് അച്ചപ്പത്തിന് റേറ്റിങ്ങ് നല്‍കിയത്. അച്ചപ്പം കൂടാതെ ഉപ്പുമാവിനും നല്‍കിയത് മോശം റേറ്റിങ്ങാണ്. പട്ടികയില്‍ ഉപ്പുമാവിന്റെ സ്ഥാനം പത്താമതായിരുന്നു.