ദേശീയപാതയിലെ അപകടത്തിൽ ലോറിക്ക് തീപിടിച്ചു

തീ പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. ലോറിയുടെ മുൻഭാഗം പൂര്‍ണമായും അപകടത്തിൽ കത്തിനശിച്ചു.

ദേശീയപാതയിലെ അപകടത്തിൽ  ലോറിക്ക് തീപിടിച്ചു
ദേശീയപാതയിലെ അപകടത്തിൽ  ലോറിക്ക് തീപിടിച്ചു

പാലക്കാട്: വടക്കഞ്ചേരി മണ്ണുത്തി ദേശീയപാതയിൽ അപകടത്തെ തുടർന്ന് ലോറിക്ക് തീപിടിച്ചു. ദേശീയപാതയിൽ നീലിപ്പാറ ഭാഗത്ത് ആണ് സംഭവം. ലോറിയിൽ ഇന്നോവ കാർ ഇടിച്ചതിനെ തുടര്‍ന്നാണ് ലോറിക്ക് തീപിടിച്ചത്. ശനിയാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം.

ദേശീയപാതയിലൂടെ കല്ലിങ്കൽ പാടം ഭാഗത്ത് നിന്നും വന്ന് തൃശൂർ ഭാഗത്തേക്ക് തിരിയുന്നതിനിടയിലാണ് തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ഇന്നോവ കാർ, ലോറിയുടെ ഡീസൽ ടാങ്കിൽ ഇടിച്ചത്.

Also Read: എയർപോര്‍ട്ടിലെ തൊഴിലാളികൾ പണിമുടക്കിൽ; വിമാന സർവീസുകളെ ബാധിച്ചേക്കും

ഇടിച്ച ഉടനെ തീപിടുത്തം ഉണ്ടായതോടെ വാഹനത്തിലെ ഡ്രൈവർ ഇറങ്ങി ഓടി. ഉടൻ വടക്കഞ്ചേരി പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയാണ് തീയണച്ചത്. അപകടത്തിൽ ആര്‍ക്കും പരിക്കില്ല. തീ പെട്ടെന്ന് അണയ്ക്കാനായതിനാൽ വലിയ അപകടമാണ് ഒഴിവായത്. ലോറിയുടെ മുൻഭാഗം പൂര്‍ണമായും അപകടത്തിൽ കത്തിനശിച്ചു.

Top