നെയ്‌റോബി: തന്റെ പങ്കാളി പെട്രോളൊഴിച്ച് തീ കൊളുത്തിയതിനെ തുടര്‍ന്ന് അത്യാസന്ന നിലയിലായിരുന്ന യുഗാണ്‍ഡയുടെ മാരത്തണ്‍ ഓട്ടക്കാരി റെബേക്ക ചെപ്റ്റെഗെ (33) മരിച്ചു. വ്യാഴാഴ്ച കെനിയയിലെ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. ദേഹത്ത് 80 ശതമാനം പൊള്ളലേറ്റിരുന്നു. പാരീസ് ഒളിമ്പിക്‌സില്‍ മാരത്തണില്‍ പങ്കെടുത്ത താരമായിരുന്നു റെബേക്ക.
അതേസമയം ഭൂമിയിടപാടുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായവ്യത്യാസത്തിനിടെ ഞായറാഴ്ചയാണ് കാമുകന്‍ ഡിക്സണ്‍ എന്‍ഡീമ, പെട്രോളൊഴിച്ച് റെബേക്കയെ തീകൊളുത്തിയതെന്ന് പോലീസ് അറിയിച്ചു. സംഭവത്തിനു പിന്നാലെ റെബേക്കയെ എല്‍ഡോറെറ്റ് നഗരത്തിലെ മോയി ടീച്ചിങ് ആന്‍ഡ് റഫറല്‍ ആശുപത്രിയില്‍ ഉടനെ തന്നെ പ്രവേശിപ്പിച്ചിരുന്നു. സംഭവത്തില്‍ കാമുകന്‍ എന്‍ഡീമയ്ക്കും പൊള്ളലേറ്റിരുന്നു. ഇയാളും ഇതേ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ അപലപിച്ച യുഗാണ്‍ഡ അത്‌ലറ്റിക്‌സ് ഫെഡറേഷന്‍, റെബേക്കയ്ക്ക് നീതി ലഭിക്കണമെന്നും ആവശ്യമുയർത്തി.