CMDRF

അത്യാഡംബര എം.പി.വി. ലെക്‌സസ് എല്‍.എം.350എച്ച് സ്വന്തമാക്കി ജാന്‍വി കപൂര്‍

അത്യാഡംബര എം.പി.വി. ലെക്‌സസ് എല്‍.എം.350എച്ച് സ്വന്തമാക്കി ജാന്‍വി കപൂര്‍
അത്യാഡംബര എം.പി.വി. ലെക്‌സസ് എല്‍.എം.350എച്ച് സ്വന്തമാക്കി ജാന്‍വി കപൂര്‍

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര കാറായ എം.പി.വി. ലെക്‌സസ് എല്‍.എം.350എച്ച് സ്വന്തമാക്കി ബോളിവുഡ് നടിയായ ജാന്‍വി കപൂര്‍. ണ്‍ബീര്‍ കപൂര്‍, തമിഴ് സൂപ്പര്‍സ്റ്റാര്‍ വിജയ് തുടങ്ങിയ താരങ്ങളും നേരത്തെ ഈ കാർ വാങ്ങിയിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ലെക്‌സസ് ഇന്ത്യയില്‍ എത്തിച്ച എല്‍.എം.350 എച്ചിന്റെ പുതിയ മോഡലിന് 2.5 കോടി രൂപയാണ് എക്സ്ഷോറൂം വില. എന്നാല്‍, നികുതിയും ഇന്‍ഷുറന്‍സും ഉള്‍പ്പെടെ നിരത്തുകളില്‍ എത്തുമ്പോള്‍ വില മൂന്ന് കോടിക്ക് മുകളിലാകുമെന്നാണ് വിലയിരുത്തല്‍.

രാജ്യത്ത് ലഭ്യമാകുന്ന എം പി വി കളിൽ ഏറ്റവും വില കൂടിയതാണ് ലെക്‌സസിന്റെ എൽ എം 350 എച്ച്. ടൊയോട്ട വെൽഫെയറിന്റെ അതേ പ്ലാറ്റ്ഫോമിൽ തന്നെ നിർമിക്കുന്ന വാഹനമാണ് ലെക്സസ് എൽ എം 350 എച്ച്. എന്നാൽ രൂപഭംഗിയിൽ വെൽഫെയറിൽ നിന്നും ഏറെ വ്യത്യസ്തമാണ്. കാലഘട്ടത്തിൽ നിന്നും ഒരുപടി മുന്നിൽ നിൽക്കുന്ന, ആകാരഭംഗിയ്ക്ക് മാറ്റുകൂട്ടുന്ന ഹെക്സഗണൽ പാറ്റേണിലുള്ള വലിയ മുൻഗ്രില്ലുകൾ, എൽ ഇ ഡി ഹെഡ്‍ലാംപുകൾ, ബമ്പറിൽ ലംബമായുള്ള ഫോഗ് ലാംപുകൾ എന്നിവയുമുണ്ട്. വശങ്ങളിലേക്ക് വരുമ്പോൾ വലിയ ഗ്ലാസ് ഏരിയ ആണ്. ഇലക്ട്രിക്കലി തുറക്കാനും അടക്കാനും കഴിയുന്ന സ്ലൈഡിങ് ഡോറുകളുമുണ്ട്.

അത്യാഡംബര സംവിധാനങ്ങള്‍ കൈമുതലാക്കിയ ഈ വാഹനത്തിന്റെ അകത്തളം വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായാണ് ഒരുക്കിയിരിക്കുന്നത്. ഇന്‍ഫ്രാറെഡ് സെന്‍സറുകളുള്ള എ.സി, ഹോള്‍ഡ് ഔട്ട് ടേബിളുകള്‍, ഹീറ്റഡ് ആംറെസ്റ്റുകള്‍, എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീനുകള്‍, വയര്‍ലെസ് ചാര്‍ജിങ്, യു.എസ്.ബി. പോര്‍ട്ടുകള്‍, റീഡിങ് ലൈറ്റ്, വാനിറ്റി മിറര്‍, ടില്‍റ്റ് അപ്പ് സീറ്റുകള്‍, തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത ആഡംബര ഫീച്ചറുകളുമായാണ് ലെക്സസ് ഈ വാഹനം ഇന്ത്യന്‍ നിരത്തുകളില്‍ എത്തിച്ചിരിക്കുന്നത്.

ഹൈബ്രിഡ് എം.പി.വിയായാണ് എല്‍.എം.350 എച്ച് എത്തിയിരിക്കുന്നത്. 2.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനൊപ്പം സ്ട്രോങ്ങ് ഹൈബ്രിഡ് സാങ്കേതികവിദ്യയുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. രണ്ട് സംവിധാനങ്ങളും ചേര്‍ന്ന് 250 പി.എസ്. പവറും 241 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇ-സി.വി.ടി. ഓട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഏഴ്, നാല് സീറ്റിങ് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുന്നുണ്ട്.

Top