സാഹസിക റൈഡിനിടെ യന്ത്രം നിശ്ചലമായി; സഞ്ചാരികൾ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറിലേറെ

റൈഡ് നടന്നുകൊണ്ടിരിക്കെയാണ് ഉച്ചക്ക് രണ്ട് മണിയോടെ യന്ത്രം സാങ്കേതികത്തകരാർ മൂലം പൊടുന്നനെ നിശ്ചലമായത്

സാഹസിക റൈഡിനിടെ യന്ത്രം നിശ്ചലമായി; സഞ്ചാരികൾ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറിലേറെ
സാഹസിക റൈഡിനിടെ യന്ത്രം നിശ്ചലമായി; സഞ്ചാരികൾ കുടുങ്ങിക്കിടന്നത് രണ്ട് മണിക്കൂറിലേറെ

കാലിഫോർണിയ: അമേരിക്കയിലെ പ്രശസ്ത അമ്യൂസ്മെന്‍റ് പാർക്കായ കാലിഫോർണിയയിലെ നോട്ട്സ് ബെറി ഫാമിൽ സാഹസിക റൈഡായ സോൾ സ്പിൻ പ്രവർത്തിച്ചുകൊണ്ടിരിക്കെ നിശ്ചലമായി. ഇതോടെ റെഡിലുണ്ടായിരുന്ന 20ലേറെ സഞ്ചാരികൾ ആകാശത്തിൽ കുടുങ്ങി. രണ്ട് മണിക്കൂറിന് ശേഷമാണ് ഇവരെ സുരക്ഷിതരായി നിലത്തിറക്കാനായത്. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സോൾ സ്പിൻ നിശ്ചലമായി സഞ്ചാരികൾ ആകാശത്തു കുടുങ്ങിയ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഒരു കൂറ്റൻ യന്ത്രത്തിൽ വിലങ്ങനെയും തലകീഴായും സഞ്ചാരികളുമായി അതിവേഗം കറങ്ങുന്ന റൈഡാണ് സോൾ സ്പിൻ. ഈ റൈഡ് നടന്നുകൊണ്ടിരിക്കെയാണ് ഉച്ചക്ക് രണ്ട് മണിയോടെ യന്ത്രം സാങ്കേതികത്തകരാർ മൂലം പൊടുന്നനെ നിശ്ചലമായത്. ഇതോടെ, റൈഡിലുണ്ടായിരുന്ന സഞ്ചാരികൾ വായുവിൽ കുടുങ്ങിയ അവസ്ഥയായി. വശങ്ങളിലേക്ക് ചരിഞ്ഞും തൂങ്ങിയ നിലയിലുമായിരുന്നു സഞ്ചാരികൾ ഉണ്ടായിരുന്നത്.

Also Read : വീണ്ടും ശ്രീലങ്കൻ പ്രധാനമന്ത്രിയായി ഹരിണി അമരസൂര്യ

ഉടൻ തന്നെ കൂറ്റൻ ക്രെയിനുകളും മറ്റും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. രണ്ട് മണിക്കൂറിലേറെ പരിശ്രമിച്ചാണ് മുഴുവനാളുകളെയും നിലത്തിറക്കാനായത്.

Top