പശുക്കള്‍ക്ക് ‘രാജ്യമാതാവ്’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

സ്വദേശി പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പ്രസ്താവനയില്‍ പറഞ്ഞു

പശുക്കള്‍ക്ക് ‘രാജ്യമാതാവ്’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍
പശുക്കള്‍ക്ക് ‘രാജ്യമാതാവ്’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: പശുക്കള്‍ക്ക് രാജ്യമാതാ പദവിനല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സി.പി. രാധാകൃഷ്ണന്‍ ഒപ്പിട്ട പ്രമേയത്തിലൂടെയാണ് പ്രഖ്യാപനം നിലവില്‍വന്നത്. നിയമസഭ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിലുള്ള മഹായുതി സര്‍ക്കാരിന്റെ നീക്കം. പശുക്കള്‍ പുരാതനകാലംമുതല്‍ മനുഷ്യജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണെന്നും പശുവിനെ കാമധേനു എന്ന് പണ്ടുകാലംമുതല്‍ ഭാരതം വിശേഷിപ്പിച്ചിരുന്നതായും പ്രമേയത്തിലുണ്ട്.

നാടന്‍ പശുവിന്‍പാലിന്റെ പ്രാധാന്യം, ആയുര്‍വേദ, പഞ്ചഗവ്യ ചികിത്സ, ജൈവകൃഷിയില്‍ പശു ചാണകത്തിന്റെ ഉപയോഗം എന്നിവയാണ് തീരുമാനത്തിനു പിന്നിലെ മറ്റ് ഘടകങ്ങളെന്ന് സംസ്ഥാന കൃഷി- ക്ഷീരവികസന- മൃഗസംരക്ഷണ- മത്സ്യബന്ധന വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യത്തുടനീളം വ്യത്യസ്ത ഇനങ്ങളുണ്ടെങ്കിലും നാടന്‍പശുക്കളുടെ എണ്ണം വന്‍തോതില്‍ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.

Also Read: ചൈനീസ് കമ്പനികളുടെ സിസിടിവികൾക്ക് ഇന്ത്യയിൽ വിലക്ക് വീഴുമെന്ന് റിപ്പോർട്ടുകൾ

നാടന്‍ പശുക്കള്‍ കര്‍ഷകര്‍ക്ക് അനുഗ്രഹമാണ്. അതിനാല്‍ അവയ്ക്ക് രാജ്യമാതാ പദവി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗോശാലകളില്‍ തദ്ദേശീയ പശുക്കളെ വര്‍ത്തുന്നതിന് ധനസഹായം നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. സ്വദേശി പശുക്കളെ വളര്‍ത്തുന്നതിന് പ്രതിദിനം 50 രൂപ സബ്‌സിഡി നല്‍കാനുള്ള പദ്ധതി നടപ്പാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചുവെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്ദേ പ്രസ്താവനയില്‍ പറഞ്ഞു. കുറഞ്ഞ വരുമാനമുള്ള ഗോശാലകളെ സംരക്ഷിക്കുക ലക്ഷ്യമിട്ടാണ് ഈ നീക്കം. മഹാരാഷ്ട്ര ഗോസേവാ കമ്മീഷന്‍ വഴിയാകും പദ്ധതി നടപ്പാക്കുക.

Top