പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

ഉദ്യോഗസ്ഥര്‍ റോഡിലെ വാഹനങ്ങള്‍ നിയന്ത്രിച്ചതില്‍ പ്രകോപിതരായാണ് പ്രതികള്‍ റാലിക്കെത്തിയ ലോറി ഉപയോഗിച്ച് വാഹനം ഇടിച്ച് തകര്‍ത്തതെന്ന് പൊലീസ് പറയുന്നു

പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍
പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍

കൊല്ലം: വാഹന റാലിക്കിടയില്‍ ഗതാഗത നിയന്ത്രണത്തിനെത്തിയ പൊലീസ് വാഹനം ഇടിച്ച് തകര്‍ത്ത സംഭവത്തില്‍ മുഖ്യപ്രതി പിടിയില്‍. പരവൂര്‍ കോങ്ങല്‍ മെത്തകഴികം നസറുദ്ദീന്‍ മൂസ (37) ആണ് പരവൂര്‍ പൊലീസിന്റെ പിടിയിലായത്.

തിങ്കളാഴ്ച വൈകിട്ട് ആറോടെ പരവൂര്‍ തെക്കുംഭാഗം റോഡില്‍ നബിദിന റാലിയുമായി ബന്ധപ്പെട്ടുള്ള ഗതാഗത നിയന്ത്രണത്തിനെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനം ലോറി കൊണ്ട് ഇടിച്ച് തകര്‍ത്ത കേസിലാണ് അറസ്റ്റ്. ഉദ്യോഗസ്ഥര്‍ റോഡിലെ വാഹനങ്ങള്‍ നിയന്ത്രിച്ചതില്‍ പ്രകോപിതരായാണ് പ്രതികള്‍ റാലിക്കെത്തിയ ലോറി ഉപയോഗിച്ച് വാഹനം ഇടിച്ച് തകര്‍ത്തതെന്ന് പൊലീസ് പറയുന്നു.

Top