CMDRF

തമിഴിൽ സംസാരിച്ച് അമിതാഭ് ബച്ചൻ: എഐ ഉപയോഗപ്പെടുത്തി ‘വേട്ടയൻ’

നേരത്തേ ഈ ചിത്രത്തിലെ 'മനസിലായോ' എന്ന ​ഗാനത്തിൽ അന്തരിച്ച ​ഗായകൻ മലേഷ്യാ വാസുദേവന്റെ ശബ്ദം പുനഃസൃഷ്ടിച്ചിരുന്നു

തമിഴിൽ സംസാരിച്ച് അമിതാഭ് ബച്ചൻ: എഐ ഉപയോഗപ്പെടുത്തി ‘വേട്ടയൻ’
തമിഴിൽ സംസാരിച്ച് അമിതാഭ് ബച്ചൻ: എഐ ഉപയോഗപ്പെടുത്തി ‘വേട്ടയൻ’

എല്ലാ മേഖലയിലേക്കും എഐ യെ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന കാലത്തിനാണ് നമ്മൾ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. മരിച്ചു പോയവരുടെ ശബ്ദത്തെ പുനർനിർമിച്ചും മറ്റും അവരുടെ സാന്നിധ്യമറിയിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡ് ആയി മാറിയിരിക്കുന്നു. ഇപ്പോഴിതാ രജനികാന്തിന്റെ ഏറ്റവും പുതിയ ചിത്രമായ വേട്ടയനിലും എഐ യെ ഉപയോഗപ്പെടുത്തിയിരിക്കുകയാണ്.ചിത്രത്തിലെ ഒരു പ്രധാനവേഷം അവതരിപ്പിക്കുന്ന അമിതാഭ് ബച്ചന് തമിഴിൽ സംസാരിക്കാൻ എ.ഐ സാങ്കേതികവിദ്യയുടെ സഹായം തേടിയിരിക്കുകയാണ് അണിയറപ്രവർത്തകർ.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് വേട്ടയന്റെ പ്രിവ്യൂ പുറത്തിറങ്ങിയത്. ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിനുവേണ്ടി ഡബ്ബ് ചെയ്തത് നടൻ പ്രകാശ് രാജ് ആയിരുന്നു. അമിതാഭ് ബച്ചന്റെ യഥാർത്ഥ ശബ്ദവുമായി പ്രകാശ് രാജിന്റെ ശബ്ദം യോജിക്കുന്നില്ലെന്ന് പ്രിവ്യൂ പുറത്തിറങ്ങിയതിനുപിന്നാലെ വിമർശനമുയർന്നു. ഇതോടെയാണ് അമിതാഭ് ബച്ചന്റെ തനതായ ശബ്ദത്തിൽ അദ്ദേഹത്തിന്റെ സംഭാഷണങ്ങൾ ചിത്രത്തിൽ ഉൾപ്പെടുത്താൻ വേട്ടയന്റെ അണിയറപ്രവർത്തകർ നിർബന്ധിതരായത്.

Also Read: റോഷൻ മാത്യുവിന്റെ ബോളിവുഡ് ചിത്രം ഒടിടി യിൽ

അമിതാഭ് ബച്ചന്റെ എ.ഐ സഹായത്തോടെ പുനസൃഷ്ടിച്ച ശബ്ദത്തിലുള്ള തമിഴ് സംഭാഷണങ്ങളടങ്ങിയ പ്രിവ്യൂ ആണ് ഇപ്പോൾ യൂട്യൂബിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത്. നേരത്തേ ഈ ചിത്രത്തിലെ മനസിലായോ എന്ന ​ഗാനത്തിൽ അന്തരിച്ച ​ഗായകൻ മലേഷ്യാ വാസുദേവന്റെ ശബ്ദം എ.ഐ സഹായത്തോടെ പുനഃസൃഷ്ടിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇങ്ങനെയൊരു സംഭവവും .ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരനാണ് ചിത്രം നിർമ്മിക്കുന്നത്. ദീപാവലിയോടനുബന്ധിച്ച് ചിത്രം തിയേറ്ററുകളിലെത്തും.

Top