കുട്ടിയാരാധകര്‍ക്ക് സര്‍പ്രൈസുമായി ‘കല്‍ക്കി 2898 എഡി’യുടെ നിര്‍മ്മാതാക്കള്‍

കുട്ടിയാരാധകര്‍ക്ക് സര്‍പ്രൈസുമായി ‘കല്‍ക്കി 2898 എഡി’യുടെ നിര്‍മ്മാതാക്കള്‍
കുട്ടിയാരാധകര്‍ക്ക് സര്‍പ്രൈസുമായി ‘കല്‍ക്കി 2898 എഡി’യുടെ നിര്‍മ്മാതാക്കള്‍

നാഗ് അശ്വിന്‍ ചിത്രം ‘കല്‍ക്കി 2898 എഡി’യുടെ കുട്ടിയാരാധകര്‍ക്ക് സര്‍പ്രൈസുമായി നിര്‍മ്മാതാക്കള്‍. കല്‍ക്കിക്കു മുന്‍പേ ചിത്രത്തിന്റെ ആനിമേറ്റഡ് എപ്പിസോഡുകള്‍ പുറത്തിറക്കാനാണ് പദ്ധതി. ആമസോണ്‍ പ്രൈം വീഡിയോ ‘ബി ആന്റ് ബി’ (ഭൈരവ ആന്റ് ബുജ്ജി) മെയ് 31ന് ആമസോണ്‍ പ്രൈം വീഡിയോ വഴി പുറത്തുവിടും. ഇതിന്റെ പ്രൊമോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കല്‍ക്കി 2898 എഡി സിനിമയിലെ നായകനായ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവയുടെ വാഹനമാണ് റോബോട്ടിക് വാഹനമായ ബുജ്ജി. ബുജ്ജിക്ക് ശബ്ദം നല്‍കിയിരിക്കുന്നത് കീര്‍ത്തി സുരേഷാണ്. കഴിഞ്ഞ ആഴ്ച്ച ഹൈദരാബാദ് റാമോജി റാവു ഫിലിം സിറ്റിയില്‍ നടന്ന ബ്രഹ്‌മാണ്ഡ ഷോയിലാണ് ബുജ്ജിയെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതിപ്പിച്ചത്.

ബിസി 3101-ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളില്‍ നിന്ന് തുടങ്ങി 2898 എഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങള്‍ നീണ്ടുനില്‍ക്കുന്ന ഒരു യാത്രയാണ് കല്‍ക്കിയുടെ ഇതിവൃത്തം. ദീപിക പദുകോണ്‍ ആണ് ചിത്രത്തിലെ നായിക. അമിതാഭ് ബച്ചനും കമല്‍ ഹാസനും ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു. വൈജയന്തി മൂവീസിന്റെ ബാനറില്‍ അശ്വിനി ദത്താണ് ചിത്രം നിര്‍മിക്കുന്നത്. കല്‍ക്കി 2898 ഈ വര്‍ഷം ജൂണ്‍ 27-ന് തിയേറ്ററുകളില്‍ എത്തും.

Top