CMDRF

കോടികൾ നേടിയ ജയിലറിന്റെ മേക്കിംഗ് രഹസ്യങ്ങൾ പുറത്തുവിടുന്നു !

കോടികൾ നേടിയ ജയിലറിന്റെ മേക്കിംഗ് രഹസ്യങ്ങൾ പുറത്തുവിടുന്നു !
കോടികൾ നേടിയ ജയിലറിന്റെ മേക്കിംഗ് രഹസ്യങ്ങൾ പുറത്തുവിടുന്നു !

ജനികാന്ത് നായകനായി വേഷമിട്ട് വന്ന് കോടികൾ നേടിയ ചിത്രമാണ് ജയിലർ. മാസും ക്ലാസും ഒരുമിച്ച് നായകനായി രജനികാന്ത് ചിത്രത്തിൽ എത്തിയപ്പോൾ ജയിലർക്ക് ലഭിച്ചത് പ്രതീക്ഷകൾക്കപ്പുറമുള്ള വിജയം. രാജ്യമൊട്ടാകെയുള്ള സ്വീകാര്യത നേടിയെന്നതാണ് രജനികാന്ത് ചിത്രത്തിന്റെ വിജയത്തെ പ്രത്യേകതയുള്ളതാക്കുന്നത്. എന്നാൽ ഇപ്പോൾ രജനികാന്ത് നായകനായ ജയിലറിന്റെ മേക്കിംഗ് രഹസ്യങ്ങൾ സീരീസായി പുറത്തുവിടുകയാണ്.

സൺ നെക്സ്റ്റിലൂടെയായിരിക്കും ജയിലറിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിടുക. ചിത്രത്തിന്റെ മെയ്‍ക്കിംഗ് മൂന്ന് ഭാഗങ്ങളുള്ള സീരീസായിട്ടാണ് പുറത്തുവിടുന്നത്. ജയിലർ അൺലോക്കഡ് എന്ന ആ സീരീസ് ഓഗസ്റ്റ് 16നാണ് പുറത്തുവിടുകയെന്നാണ് നിലവിലെ റിപ്പോർട്ട്. രജനികാന്തിന്റെ ജയിലർ ആഗോളതലത്തിൽ 600 കോടി രൂപയിലധികം നേടിയിരുന്നു.

ചിത്രത്തിൽ അടിമുടി രജനികാന്ത് നിറഞ്ഞാടിയ ഒരു ചിത്രമാണ് ‘ജയിലർ’. സാധാരണക്കാരനായുള്ള ആരംഭത്തിൽ നിന്ന് പതുക്കെ ചിത്രം പുരോഗമിക്കുമ്പോൾ മാസ് നായകനായി മാറുന്ന രജനികാന്ത് കഥാപാത്രത്തെയാണ് പിന്നീട് നമുക്ക് ‘ജയിലറി’ൽ കാണാനാകുക. രജനികാന്തിന്റെ ഒരു പാൻ ഇന്ത്യൻ ചിത്രം എന്ന നിലയിലാണ് പ്രേക്ഷകർ ‘ജയിലറി’നെ സ്വീകരിക്കുന്നതും അതിനെ ആഘോഷമാക്കിയതും. മലയാളത്തിൽ നിന്ന് മോഹൻലാലും കൂടി എത്തിയപ്പോൾ, കൂടാതെ ചിത്രത്തിൽ കന്നഡയിൽ നിന്ന് ശിവ രാജ്‍കുമാറും ഹിന്ദിയിൽ നിന്ന് ജാക്കി ഷ്രോഫും എത്തി മാസായപ്പോൾ തെലുങ്കിൽ നിന്ന് സുനിൽ ചിരി നമ്പറുകളുമായും ‘ജയിലറി’നെ വീണ്ടും ആകർഷകമാക്കി.

നെൽസൺ സംവിധാനം ചെയ്‍ത ചിത്രം രാജ്യത്തെമ്പാടും പ്രേക്ഷക പ്രീതി നേടി. രജനീകാന്തിനെ കൂടാതെ രമ്യാ കൃഷ്‍ണൻ, വസന്ത രവി, വിനായകൻ, സുനിൽ, കിഷോർ, തമന്ന ഭാട്ട്യ, ജി മാരിമുത്ത് തുടങ്ങി ഒട്ടേറെ പ്രമുഖരാണ് ‘ജയിലറി’ൽ രജനികാന്തിനൊപ്പം അണിനിരന്നിരിക്കുന്നത്. വിജയ് കാർത്തിക് കണ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. കൂടാതെ അനിരുദ്ധ രവിചന്ദറിന്റെ സംഗീതത്തിലുള്ള ഗാനങ്ങൾ ചിത്രത്തിന്റെ റിലീസിന് മുന്നേ ഹിറ്റായിരുന്നു. സൺ പിക്ചേഴ്‍സ് നിർമിച്ചിരിക്കുന്ന ചിത്രം, ഓരോ നാട്ടിലേയും താരങ്ങൾക്ക് രജനികാന്ത് ചിത്രത്തിൽ അർഹിക്കുന്ന ഇടം നൽകിയിരിക്കുന്നു എന്നതു കൂടിയാണ് ‘ ജയിലറി’ന്റെ പ്രധാന ആകർഷണം. മോഹൻലാലിന്റെയും ശിവ രാജ്‍കുമാറിന്റെയും ആരാധകരെയും കൂടി ചിത്രം ആവേശത്തിലാക്കിയിരിക്കുകയാണ്.

Top