CMDRF

ഫുട്‌ബോള്‍ കളിക്കാനെത്തിയ മലയാളി താരം കസ്റ്റംസ് പിടിയില്‍

റിയാദ്: മലയാളി ഫുട്‌ബോള്‍ താരം സൗദി അറേബ്യയിലെ അബഹ വിമാനത്താവളത്തില്‍ പിടിയില്‍. മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കര്‍ സഹിതമാണ് താരത്തെ പിടികൂടിയിരിക്കുന്നത്. അബഹയില്‍ പെരുന്നാള്‍ ദിനങ്ങളില്‍ പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഫുട്‌ബോള്‍ മത്സരത്തില്‍ പ്രമുഖ മലയാളി ടീമിന് വേണ്ടി കളിക്കാനെത്തിയതായിരുന്നു യുവാവ്. ഇയാള്‍ വിവിധ ടീമുകള്‍ക്ക് വേണ്ടി കളിക്കാന്‍ സൗദിയിലെ വിവിധ സ്ഥലങ്ങളില്‍ നിരന്തരം എത്താറുണ്ടായിരുന്നു. കഴിഞ്ഞ ദിവസം അബ്ഹ എയര്‍പോര്‍ട്ടില്‍ എത്തിയ യുവാവിന്റെ ലഗേജില്‍ മദ്യക്കുപ്പിയില്‍ ഒട്ടിക്കുന്ന സ്റ്റിക്കറുകളുടെ വന്‍ ശേഖരം കണ്ടതാണ് പിടികൂടാന്‍ കാരണമെന്ന് അറിയുന്നു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

നാട്ടില്‍ നിന്നൊരാള്‍ കൊടുത്തയച്ചതായും പറയപ്പെടുന്നു. ലഹരി കടത്ത് തടയാന്‍ സൗദി എയര്‍പോര്‍ട്ടുകളില്‍ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മൂന്ന് സ്‌കാനറുകളിലെ പരിശോധനക്ക് ശേഷമാണ് ലഗേജുകള്‍ കടത്തിവിടുന്നത്. മദ്യനിരോധനം നിലനില്‍ക്കുന്ന സൗദിയില്‍ മദ്യവുമായി ബന്ധപ്പെട്ട എന്ത് വസ്തു കൊണ്ടുവരുന്നതും കുറ്റകരമാണ്. ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷന്‍ ഇല്ലാതെ മരുന്ന് കൊണ്ടുവരുന്നതിനും നിശ്ചിത അളവില്‍ കൂടുതല്‍ മരുന്ന് കൊണ്ടുവരുന്നതിനുമെല്ലാം കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Top