CMDRF

അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍
അയല്‍വാസിയെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ അറസ്റ്റില്‍

ഓയൂര്‍: വഴിത്തര്‍ക്കത്തെതുടര്‍ന്ന് അയല്‍വാസിയെ വീട്ടില്‍ അതിക്രമിച്ചുകയറി വെട്ടി പരിക്കേല്‍പ്പിച്ചയാളെ അറസ്റ്റ് ചെയ്തു. കഴിഞ്ഞദിവസമായിരുന്നു കേസിന് ആസ്പദമായ സംഭവം. അയല്‍വാസിയുമായി വാക്കുതര്‍ക്കത്തിനിടെ ഇലയം ശംഖുമുഖത്ത് വീട്ടില്‍ സുരേഷാണ് (50) അക്രമം കാട്ടിയത്. കല്ലിനിടിക്കുകയും ഇടതുകാലിന് താഴെ വെട്ടി പരിക്കേല്‍പ്പിക്കുകയുമായിരുന്നു. ഇന്‍സ്‌പെക്ടര്‍ എസ്.എച്ച്.ഒ സുധീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ പ്രകാശ് ജോസ്, സി.പി.ഒ രാഹുല്‍ എന്നിവര്‍ ചേര്‍ന്നാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Top