ഇസ്രയേലിന്റെ കപടമുഖം അഴിഞ്ഞ് വീണുതുടങ്ങിയെന്നും, അമേരിക്കയും ഇസ്രയേലും കെട്ടിപൊക്കിയ ചീട്ട് കൊട്ടാരം തകർന്നടിയാൻ ഇനി അധികം സമയം വേണ്ടെന്നും വ്യക്തമാക്കുന്ന വാക്കുകളാണ് ഇസ്രയേലിന്റെ മുൻ പ്രധാനമന്ത്രിയായിരുന്ന എഹൂദ് ബരാക്ക് തുറന്ന് പറഞ്ഞിരിക്കുന്നത്. ആരൊക്കെയോ ഊതിപ്പെരുപ്പിച്ച് വിട്ട ബലൂണായിരുന്നു ഇസ്രയേൽ. അറബ് രാജ്യങ്ങളെ പാടെ തകർക്കാൻ പദ്ധതികളിടുകയും ,അവരെ ചെറുത്ത് നിന്ന് ഇസ്രയേൽ നിലനിൽപ്പ് ഉറപ്പിക്കുകയും ചെയ്തത് വലിയ ഒരു മുഖം മൂടിക്കുള്ളിൽ നിന്നുകൊണ്ടാണെന്നാണ് അദ്ദേഹം പറയുന്നത്.
ഇസ്രയേലിന്റെ തനി നിറം ലോകം കണ്ട് കഴിഞ്ഞു, ഇസ്രയേലിന്റെ മാത്രമല്ല. ആഴ്ച്ചയ്ക്കാഴ്ച്ചക്ക് ഇസ്രയേലിന്റെ സംരക്ഷണം ഉറപ്പ് വരുത്താൻ സൈനീകരെ വിന്യസിച്ചും, ആയുധങ്ങളെത്തിച്ചും കൂടെ നിൽക്കുന്ന അമേരിക്കയുടെയും സ്വരൂപം എല്ലാവർക്കും മനസിലായി കഴിഞ്ഞെന്നും ബരാക്ക് തുറന്നടിച്ചു. ഇസ്രയേലിന്റെ മുൻ പ്രധാനമന്ത്രി തന്നെ ഇസ്രയേലിന്റെ ഇത്തരമാെരു സ്വഭാവത്തിൽ വ്യക്തത വരുത്തിയ സ്ഥിതിക്ക് അതിൽ ഇനി അധികം വിശദീകരണങ്ങൾ വേണ്ടതില്ല.
Also Read: തിരഞ്ഞെടുപ്പിന് മണിക്കൂറുകൾ ബാക്കി, മിസൈൽ ‘മൂർച്ച’ കൂട്ടി ഉത്തരകൊറിയ; ലോകം ആശങ്കയിൽ
ഒരാഴ്ച്ച പോലും അമേരിക്കയുടെ പിൻബലമില്ലാതെ സ്വമേധയ പിടിച്ചുനിൽക്കാനാകാത്ത ഇസ്രയേൽ ഇറാന്റെ മുന്നിൽ അടിപതറാതെ നിൽക്കുന്നത് തോറ്റുപോകുമെന്ന പേടിയും, ലോകരാജ്യങ്ങൾക്കിയിൽ നാണംകെടുമെന്ന ഭയവുംകൊണ്ട് മാത്രമാണ്. 1999-ലെ പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ ബെഞ്ചമിൻ നെതന്യാഹുവിനെ വൻ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് എഹൂദ് ബരാക്ക് ഇസ്രയേൽ പ്രധാനമന്ത്രിയാകുന്നത്.
Also Read: അപ്രതീക്ഷിത ആഘാതമുണ്ടാകും, ഇറാനിന് എതിരെ വന്‍ ആക്രമണത്തിന് ഇസ്രയേല്‍
1999 മുതൽ 2001 വരെ അദ്ദേഹം ഇസ്രയേലിന്റെ പത്താമത്തെ പ്രധാനമന്ത്രിയായിരുന്നു. ഇസ്രയേലിൻ്റെ 22 വർഷത്തെ ലെബനൻ അധിനിവേശം അവസാനിപ്പിക്കുമെന്നായിരുന്നു ബരാക്കിന്റെ അന്നത്തെ പ്രചരണ വാഗ്ദാനം. പറഞ്ഞത്പോലെ തന്ന സ്ഥാനാരോഹകനായ ശേഷം 2000 മെയ് 24 ന് തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ പിൻവാങ്ങി. ബരാക്ക് ഗവൺമെൻ്റ് അന്ന് യുദ്ധം അവസാനിപ്പിക്കാനുള്ള സമാധാന നടപടികളെല്ലാം തന്നെ നടത്തിയിരുന്നു. വെസ്റ്റ് ബാങ്കിലും ഗാസയിലും സമാധാനം നിലനിർത്താൻ പല ചർച്ചകളും അദ്ദേഹം നടത്തിയെങ്കിലും പരാജയമായിരുന്നു ഫലം.
ഇസ്രയേൽ ഡിഫൻസ് ഫോഴ്‌സിൽ മികച്ചൊരു സ്ഥാനം വഹിച്ച അദ്ദേഹം തന്നെ ഇസ്രസേലിന്റെ സൈനീക ബലത്തെക്കുറിച്ച് ഇത്തരമാെരു കാര്യം വ്യക്തമാക്കുമ്പോൾ കാര്യങ്ങളുടെ ചിത്രം എല്ലാവർക്കും ഏറെക്കുറെ വ്യക്തമാണ്. പുറത്തെടുക്കാത്തതടക്കം ആയുധശേഖരങ്ങൾ കൈവശമുള്ള ഇറാന്റെ ഭീഷണിയുടെ സ്വരം കടുത്തു തുടങ്ങുബോൾ ഇസ്രയേൽ എത്രയൊക്കെ മുന്നൊരുക്കങ്ങളെടുത്തിട്ടും കാര്യമാെന്നുമില്ല. അമേരിക്കയ്ക്ക് എത്രകാലം സംരക്ഷണം നൽകി ഇസ്രയേലിനെ രക്ഷാകവചത്തിൽ സൂക്ഷിക്കാൻ കഴിയുമെന്നതും നിലവിൽ സംശയമുള്ള കാര്യമാണ്.
Also Read: സത്യത്തിന്റെ ദൃക്സാക്ഷികളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നയം
അറബ് രാജ്യങ്ങളെ ശത്രക്കളായി കാണുകയാണ് ഇസ്രയേൽ. ഈ അറബ് രാജ്യങ്ങളെല്ലാം കരുതിയിരുന്നത് ഇസ്രയേൽ എന്നത് തകർക്കാൻ കഴിയാത്ത ഒരു രാജ്യാമാണെന്നാണ്. എന്നാൽ ഇസ്രേയേലിന്റെ മുഖംമൂടി വീണ് കഴിഞ്ഞു. മറ്റാർക്കും തങ്ങളെ തോൽപ്പിക്കാൻ കഴിയില്ലെന്നാണ് ഇസ്രയേലും ധരിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് ഇസ്രയേലിനോട് പരാജയം സമ്മതിച്ച് 40 വർഷം മുമ്പ് ഈജിപ്ത് ഇസ്രയേലുമായി സൗഹൃദം സ്ഥാപിച്ചത്. അതുപോലെ തന്നെയാണ് ജോർജിയയും. ഇസ്രയേലിനോട് ജയിക്കാൻ പറ്റില്ലെന്ന ധാരണയാണ് അവരെയും അതിന് പ്രേരിപ്പിച്ചതെന്നും ബരാക്ക് പറയുന്നു. അതുപോലെ തന്നെയുണ്ടായ മറ്റാെരു ധാരണയാണ് ഇസ്രയേലിന്റെ ആണവ ശേഖരത്തെക്കുറിച്ചും. ഇസ്രയേൽ വലിയൊരു ആണവശേഷിയാണെന്നും തകർക്കാൻ കഴിയില്ലെന്നുമൊക്കെയുള്ള ധാരണകളാണ് ഇസ്രയേലിനെ ഇത്ര ധാർഷ്ട്രത്തോടെ വളരാൻ സഹായിച്ചതെന്നും അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.
ഇത്തരം മിഥ്യാധാരണകൾക്കുള്ളിൽ നിന്ന് കൊണ്ട് വളർന്ന് പന്തലിച്ച ഇസ്രയേലിന് നേരെ അപ്രതീക്ഷിത തിരിച്ചടിയുമായി ഹമാസ് രംഗത്തിറങ്ങിതാണ് ഇസ്രയേലിന് കിട്ടിയ ഏറ്റവും വലിയ വെല്ലുവിളി. വലിയ ശക്തിയാണെങ്കിൽ യുദ്ധം തുടങ്ങി വർഷം ഒന്ന് പിന്നിട്ടിട്ടും എന്ത്കൊണ്ട് ഇസ്രയേലിന്റെ അടിത്തറയിളകി തുടങ്ങി..? . ഹമാസിന്റെ തിരിച്ചടി ഇല്ലാതാക്കിയത് ഇസ്രയേൽ എന്ന വൻശക്തിയുടെ മുഖംമൂടിയാണ്. യൂറോപ്പും, അമേരിക്കയും, ഇസ്രയേലുമാെക്കെ കൂടി കെട്ടിപടുത്ത ഇസ്രയേൽ എന്ന രാജ്യത്തോടുള്ള ഭയമാണ് ഒറ്റയടിക്ക് തകിടം മറിഞ്ഞതെന്നും ബരാക്ക് പറഞ്ഞു. ഹമാസിന്റെ ഈ നടപടി അറബ് രാജ്യങ്ങൾക്ക് മാത്രമല്ല. ലോകത്തിന് തന്നെ ഒരു തിരിച്ചറിവ് നൽകിയിരിക്കുകയാണ്. കത്തികൊണ്ടും ആയുധംകൊണ്ടുമെല്ലാം തന്നെ ഇസ്രയേലിനെ കീഴ്പ്പെടുത്താനാകും എന്നാണ് ഇസ്രയേൽ യുദ്ധത്തിലൂടെ തെളിയിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read: ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാൻസിൻ്റെയും ആധുനിക പോർവിമാനങ്ങൾ, കൂടുതൽ കരുത്താർജിച്ച് ഇന്ത്യ
മറ്റ് ശത്രു രാജ്യങ്ങളിൽ നിന്നോ അല്ലെങ്കിൽ അറബ് രാജ്യങ്ങളിൽ നിന്നോ അല്ല ഇസ്രയേലിനെതിരെ ഇത്തരമൊരു ശബ്ദമുയർന്നത്. ഇസ്രയേൽ രാഷ്ട്രീയത്തിൽ തന്നെ പ്രധാന പങ്ക് വഹിക്കുന്ന, നെതന്യാഹുവിനെ തോൽപ്പിച്ച് പ്രധാനമന്ത്രി പദവി വഹിച്ചിരുന്ന എഹൂദ് ബരാക്ക് എന്ന രാഷ്ട്രീയ പ്രവർത്തകനാണ്. നെതന്യാഹുവിനെതിരെ രാജ്യത്തിനകത്ത് തന്നെ പ്രതിഷേധങ്ങൾ ഉയരുന്ന സാഹചര്യത്തിൽ ഇങ്ങനെ ഒരു പ്രസ്താവനകൂടി തെളിയിക്കുന്നത് ഇസ്രയേൽ എത്രത്തോളം എരിഞ്ഞുതുടങ്ങി എന്നതാണ്. ഹമാസിന് നേരെ ആക്രമണം കടുപ്പിക്കുകയും ഇറാനെ പ്രകോപിപ്പിക്കുകയും ചെയ്ത് യുദ്ധത്തിന് കോപ്പുക്കൂട്ടുന്ന ഇസ്രയേൽ എന്ന ഈ ബലൂൺ എപ്പോൾ പൊട്ടുമെന്നതാണ് ഇപ്പോഴത്തെ ആശങ്ക. പ്രത്യാക്രമണങ്ങൾ മാത്രം നടത്തിയാണ് നിലവിൽ ഇറാന്റെ പോക്ക്. യാഥാർത്ത യുദ്ധത്തിലേക്ക് ഇറാൻ ചുവടുവെയ്ച്ചാൽ അതിന്റെ പ്രതിഫലനം എങ്ങനെ ഇസ്രയേൽ താങ്ങും എന്നത് കണ്ട് തന്നെയറിയണം… !
REPORT: ANURANJANA KRISHNA