‘റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കും’: ശശി തരൂർ

മാസ്റ്റർ പ്ലാൻ വെട്ടി ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തുമെന്നും ശശി തരൂർ വ്യക്തമാക്കി

‘റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കും’: ശശി തരൂർ
‘റെയിൽവേ സ്റ്റേഷൻ വികസനത്തിന്റെ മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കും’: ശശി തരൂർ

തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷൻ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ പൂർണമായും നടപ്പാക്കുമെന്ന് ശശി തരൂർ എം.പി. തിരുവനന്തപുരം സൗത്ത്, സെൻട്രൽ, നോർത്ത് റെയിൽവേ സ്റ്റേഷനുകളുടെ വികസനം ലക്ഷ്യമാക്കിയുള്ള മാസ്റ്റർ പ്ലാൻ വെട്ടി ചുരുക്കാനുള്ള ദക്ഷിണ റെയിൽവേയുടെ തീരുമാനം തിരുത്തുമെന്നും ശശി തരൂർ വ്യക്തമാക്കി.

റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമുകൾക്ക് മുകളിൽ നിർമ്മിക്കുന്ന വിശ്രമമുറികളുടെ വിസ്തൃതി വെട്ടികുറയ്ക്കുവാനുള്ള തീരുമാനം പുനപരിശോധിക്കും. സൗത്ത് സ്റ്റേഷനിലെ പിറ്റ് ലൈനുകളുടെ എണ്ണം അഞ്ചിൽ നിന്ന് മൂന്നായി കുറയ്ക്കാനുള്ള തീരുമാനവും പുനപരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Also Read: സംസ്ഥാന കായികമേളയ്ക്ക് തിരി തെളിഞ്ഞു

281 കോടി രൂപ വരുമാനമാണ് കഴിഞ്ഞ വർഷം തിരുവനന്തപുരം റെയിലെ സ്റ്റേഷൻ ഉണ്ടാക്കിയത് . റെയിലെ സ്റ്റേഷനോടുള്ള അവഗണന അന്യായമാണെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും വരുമാനമുണ്ടാക്കുന്ന ഒരു സ്റ്റേഷൻ്റെ വികസനം ഉറപ്പുവരുത്തേണ്ടത് റെയിൽവേയുടെ ഉത്തരവാദിത്വമാണ്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തു നൽകിയിട്ടുണ്ടെന്നും ശശി തരൂർ വ്യക്തമാക്കി.

Top