CMDRF

ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് മേയര്‍

ഒളിംപിക്സിന്‍റെ വരവറിയിച്ച് ജൂൺ ഏഴിനാണ് ഈഫല്‍ ടവറില്‍ അഞ്ച് ഭീമന്‍ ഒളിംപിക് വളയങ്ങള്‍ സ്ഥാപിച്ചത്

ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് മേയര്‍
ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കാനുള്ള കാരണം വ്യക്തമാക്കി പാരീസ് മേയര്‍

പാരീസ്: ഫ്രാൻസിന്‍റെ തലസ്ഥാനമായ പാരീസിലെ ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കിയതില്‍ വിശദീകരണവുമായി പാരീസ് മേയര്‍ ആനി ഹിഡാല്‍ഗോ. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് വിഖ്യാതമായ ഈഫല്‍ ടവറില്‍ നിന്ന് ഒളിംപിക് വളയങ്ങള്‍ നീക്കം ചെയ്തത്.

ഒളിംപിക്സിന്‍റെ വരവറിയിച്ച് ജൂൺ ഏഴിനാണ് ഈഫല്‍ ടവറില്‍ അഞ്ച് ഭീമന്‍ ഒളിംപിക് വളയങ്ങള്‍ സ്ഥാപിച്ചത്. ദൂരെ നിന്നെ ആരാധകര്‍ക്ക് ദൃശ്യമാകുന്ന രീതിയിലായിരുന്നു ഇത്. പാരീസ് ഒളിംപിക്സ് വിജയകരമായി പൂര്‍ത്തിയാക്കിയതിന്‍റെ സ്മരണക്കായി 2028ലെ ലോസാഞ്ചല്‍സ് ഒളിംപിക്സ് വരെ ഈ വളയങ്ങള്‍ ഈഫല്‍ ടവറിലുണ്ടാകുമെന്നായിരുന്നു അന്ന് ആനി ഹിഡാല്‍ഗോ പ്രഖ്യാപിച്ചത്. എന്നാല്‍ അപ്രതീക്ഷിതമായി ഒളിംപിക്സ് വളയങ്ങള്‍ അഴിച്ചുമാറ്റിയത് പ്രതിപക്ഷം ആയുധമാക്കുമെന്ന് തിരിച്ചറിഞ്ഞ മേയര്‍ പിന്നാലെ വിശദീകരണവുമായി എത്തി.

ഇപ്പോഴത്തെ ഒളിംപിക് വളയങ്ങള്‍ ഭാരം കൂടി ലോഹം കൊണ്ടുണ്ടാക്കിയത് ആയതിനാലാണ് അഴിച്ചുമാറ്റിയതെന്നും ഭാരം കുറഞ്ഞ വസ്തുക്കള്‍ കൊണ്ടുണ്ടാക്കിയ വളയങ്ങള്‍ വൈകാതെ ഈഫല്‍ ടവറില്‍ പുന:സ്ഥാപിക്കുമെന്നും പാരീസ് മേയര്‍ വ്യക്തമാക്കി. പുതിയ വളയങ്ങള്‍ സ്ഥാപിക്കാനുള്ള ചെലവ് അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റിയാകും വഹിക്കുക.

Top