തിരുവനന്തപുരം: മലയാള സിനിമാലോകത്ത് ഒരു പതിറ്റാണ്ടോളം നീണ്ട് നിന്ന യുവത്വത്തിന്റെ അഭിനയ മികവ്. ആർക്കും അത്ര എളുപ്പത്തിൽ മറക്കാൻ കഴിയില്ല ജയൻ എന്ന നടനെ. അത്രയും കാലം നിലനിന്നിരുന്ന നായക സങ്കൽപ്പങ്ങളെ പൊളിച്ചടുക്കിയായിരുന്നു ജയന്റെ വരവ്. മലയാള സിനിമയിലെ ആദ്യ ആക്ഷൻ സ്റ്റാറെന്ന പദവി നേടാൻ ജയന് അധികം സമയമൊന്നും വേണ്ടി വന്നില്ല. കൃഷ്ണൻ നായർ എന്ന ജയൻ നടനാവുന്നതിന് മുമ്പ് നേവിയില്‍ ഉദ്യോഗസ്ഥനായിരുന്നു. 120-ലധികം സിനിമകൾ അഭിനയിച്ച പാരമ്പര്യമുള്ള ജയൻ പിന്നീട് ആക്ഷൻ ഹീറോയായി തുടർന്നു.
ശാപമോക്ഷം എന്ന ചിത്രമാണ് ജയനെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്. വിടവാങ്ങിയിട്ട് നാലരപതിറ്റാണ്ടിനോട് അടുക്കുമ്പോഴും ജയന്റെ ഓർമ്മകൾക്ക് യാതൊരു മങ്ങലുമില്ല. ജോസ് പ്രകാശ് ആണ് കൃഷ്ണൻനായരെ ജയൻ ആക്കി മാറ്റിയത്. പിന്നീട് ഓര്‍മ്മകള്‍ മരിക്കുമോ, ആവേശം, തച്ചോളി അമ്പു, ശരപഞ്ചരം, മീന്‍, ലവ് ഇന്‍ സിങ്കപ്പൂര്‍ തുടങ്ങി 120ഓളം സിനിമകള്‍. സൂപ്പര്‍ ഹീറോ പരിവേഷവുമായി 10 വര്‍ഷം.
Also Read: ശബ്ദം കൂടുതലാണ്, ‘കങ്കുവ’ സിനിമയ്ക്കെതിരെ വിമർശനങ്ങൾ
അവിവാഹിതനായ ജയന്‍ 41ാം വയസ്സിലാണ് ജീവിതത്തോട് വിട പറഞ്ഞത്. 1980 നവംബർ 16നായിരുന്നു മലയാളത്തിന് ആ സൂപ്പർ ഹീറോയെ നഷ്ടമായത്. ‘കോളിളക്കം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ജയൻ മരിച്ചത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ച് അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Also Read: ‘അമരന്‍’ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞു
ജയന്റെ സൂപ്പർഹീറോ പ്രതിച്ഛായ അദ്ദേഹത്തെ ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഒരു ജനപ്രിയ താരമാക്കി. അദ്ദേഹത്തിന്റെ സ്‌ക്രീൻ സ്വഭാവത്തെ അടിസ്ഥാനമാക്കി സ്റ്റേജിലും ടെലിവിഷൻ പ്രോഗ്രാമുകളിലും വ്യാപകമായി പലരും അദ്ദേഹത്തെ അനുകരിച്ചു. മേ ബീ വീ ആര്‍ കൂലീസ്…… എന്ന് തുടങ്ങുന്ന ഡയലോഗ് ഇന്നും നമ്മുടെ ഓർമകളിലുണ്ട്. മലയാള സിനിമയുടെ ചരിത്രത്തിൽ കാണികളെ ഇത്രത്തോളം ആകർഷിച്ച മറ്റൊരു താരപദവി ഉണ്ടായിട്ടുണ്ടോയെന്നത് സംശയമാണ്