CMDRF

ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു; എംവി ഗോവിന്ദൻ

മരണത്തിലേക്ക് നയിച്ച സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കും.

ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു; എംവി ഗോവിന്ദൻ
ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നു; എംവി ഗോവിന്ദൻ

ഡൽഹി: കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി പി ദിവ്യയുടെ പരാമർശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. എഡിഎം നവീൻ ബാബുവിൻ്റെ മരണം സംഭവിക്കാൻ പാടില്ലാത്തതായിരുന്നു.

മരണത്തിലേക്ക് നയിച്ച സംഭവത്തിൽ എല്ലാ വശങ്ങളും പരിശോധിക്കും. സംഭവത്തിൽ അന്വേഷിച്ച് ആവശ്യമായ നടപടി വിട്ടുവീഴ്ചയില്ലാതെ സ്വീകരിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Top