CMDRF

വ്യാജ സ്വദേശിവത്കരണം നടത്തിയ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി മാനവവിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം

വ്യാജ സ്വദേശിവത്കരണം നടത്തിയ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി മാനവവിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം
വ്യാജ സ്വദേശിവത്കരണം നടത്തിയ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി മാനവവിഭവശേഷി എമിറേറ്റൈസേഷന്‍ മന്ത്രാലയം

ദുബൈ: 2024 ജൂണ്‍ 10 വരെയുള്ള കാലയളവില്‍ വ്യാജ എമിററ്റൈസേഷന്‍ നടത്തിയ 1,444 കമ്പനികള്‍ക്കെതിരെ മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം പിഴ ചുമത്തി. 21,000 കമ്പനികള്‍ സ്വദേശിവത്കരണ ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. നിയമം പാലിക്കേണ്ട കമ്പനികളുടെ 90 ശതമാനം വരുന്നതാണ് നിയമം പാലിച്ചവയുടെ എണ്ണം. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി യു.എ.ഇയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ എണ്ണം ലക്ഷം പിന്നിട്ടതായി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധി കാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തും കഴിഞ്ഞ മാസം വെളിപ്പെടുത്തിയിരുന്നു. സ്വകാര്യ മേഖലയിലെ ആകെ സ്വദേശികളില്‍ 70,000പേരും യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ ‘നാഫിസ്’ പദ്ധതി പ്രഖ്യാപിച്ചതിന് ശേഷം ജോലിയില്‍ പ്രവേശിച്ചവരാണ്. ഇമാറാത്തി പൗരന്മാരെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന പദ്ധതിയാണ് ‘നാഫിസ്’.

2026ഓടെ രാജ്യത്തെ 50ലേറെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങ ളില്‍ 10 ശതമാനം സ്വദേശികളെ നിയമിക്കാനാണ് എമിററ്റൈസേഷന്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വര്‍ഷവും രണ്ട് ശതമാനം വീതമാണ് നിയമനം നടത്തേണ്ടത്. വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഒരു ശതമാനവും രണ്ടാം പകുതിയില്‍ ബാക്കിയും നിയമിക്കുകയാണ് വേണ്ടത്. ഈ വര്‍ഷത്തെ ആദ്യ പകുതിയിലെ നിയമനം ജൂണ്‍ 30ന് പൂര്‍ത്തിയാക്കണമെന്നും മന്ത്രാലയം നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. നിയമനം പൂര്‍ത്തിയാക്കി എമിററ്റൈസേഷന്‍ ടാര്‍ഗറ്റ് പൂര്‍ത്തിയാകാത്ത സ്ഥാപനങ്ങളെ ജൂലൈ ഒന്നുമുതല്‍ പരിശോധിച്ച് പിഴ ചുമത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷം മുതല്‍ 20 മു തല്‍ 49 വരെ ജീവനക്കാരുള്ള ചെറുകിട സ്ഥാപനങ്ങളിലും ഒരു സ്വദേശിയെ എങ്കിലും നിയമിച്ചിരിക്കണം എന്ന യു.എ.ഇ മന്ത്രിസഭ തീരുമാനവും മന്ത്രാലയം നടപ്പിലാക്കുന്നുണ്ട്. ഇത്തരം സ്ഥാപനങ്ങളില്‍ 2025ല്‍ മറ്റൊരു സ്വദേശിയെ കൂടി നിയമിക്കണം. അതുവഴി രണ്ടുവര്‍ഷത്തിനകം രണ്ട് ഇമാറാത്തികളെങ്കിലും ചെറുകിട സ്ഥാപനങ്ങളില്‍ സ്വദേശിവത്കരണത്തിന്റെ ഭാഗമായി നിയമിക്കപ്പെടും.

Top